Health
സിങ്കിന്‍റെ കുറവ് മൂലമുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നഖങ്ങളില്‍ വെളുത്ത പാടുകള്‍ കാണപ്പെടുന്നതും, നഖങ്ങള്‍ പെട്ടെന്ന് പൊട്ടുന്നതും സിങ്കിന്‍റെ കുറവു മൂലമാകാം.
സിങ്കിന്‍റെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാനും, ചര്‍മ്മത്തില്‍ പാടുകളും കുരുവുമൊക്കെ ഉണ്ടാകാനും സാധ്യതയുണ്ട്.
തലമുടി കൊഴിച്ചിലും സിങ്കിന്‍റെ അഭാവം മൂലമുള്ള ഒരു പ്രധാന ലക്ഷണമാണ്.
സിങ്കിന്‍റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും പെട്ടെന്ന് രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
സിങ്കിന്‍റെ കുറവു മൂലം മുറിവുകള്‍ പെട്ടെന്ന് ഉണങ്ങാനും കാലതാമസം ഉണ്ടാകാം.
സിങ്കിന്‍റെ കുറവു മൂലം ചിലരില്‍ രുചിയും മണവും നഷ്ടപ്പെടാനും സാധ്യതയുണ്ട്.
സിങ്കിന്‍റെ കുറവു മൂലം ദഹനത്തെ മോശമായി ബാധിക്കാനും വിശപ്പില്ലായ്മ ഉണ്ടാകാനും സാധ്യതയുണ്ട്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഇടയ്ക്കിടെ വയറ് വേദന വരാറുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
രാവിലെ ഉണരുമ്പോൾ ഈ പ്രശ്നങ്ങളുണ്ടോ ? ബ്ലഡ് ഷുഗർ അളവ് കൂടിയതിന്റെതാകാം
ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ ഇതൊക്കെയാണ്
ദിവസവും രാവിലെ വെറും വയറ്റിൽ കറിവേപ്പില കഴിച്ചോളൂ, കാരണം