Health

ഇടയ്ക്കിടെ വയറ് വേദന വരാറുണ്ടോ ?

ഇടയ്ക്കിടെ വയറ് വേദന വരാറുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ .
 

Image credits: Getty

ഗ്യാസ്‌ട്രോഎന്ററൈറ്റിസ്

ഭക്ഷണത്തിലൂടെ വയറിനുണ്ടാകുന്ന അസുഖമാണ് ഗ്യാസ്‌ട്രോഎന്ററൈറ്റിസ്.  വയറിളക്കം, ഛര്‍ദി, പനി, വയറുവേദന എന്നിവയാണ് ഗ്യാസ്‌ട്രോഎന്ററൈറ്റിസിന്റെ ലക്ഷണങ്ങള്‍. 
 

Image credits: Getty

അണുബാധ

മലിനമായ ഭക്ഷണവും വെള്ളവും കഴിക്കുന്നതിലൂടെ അണുബാധ ഉണ്ടാകുന്നു. ഇത് സാധാരണയായി കുറച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുകയും ലക്ഷണങ്ങൾ പതുക്കെ കുറയാൻ തുടങ്ങുകയും ചെയ്യുന്നു. 

Image credits: Getty

വയറ് വേദന

ഇടയ്ക്കിടെ വരുന്ന വരുന്ന വയറ് വേദന കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്.

Image credits: Getty

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയുക ചെയ്യുന്നു. വിയർപ്പ്, ഛർദ്ദി, വയറിളക്കം എന്നിവയിലൂടെ ശരീരത്തിലെ വെള്ളം കുറയാം.

Image credits: our own

നന്നായി ഉറങ്ങുക

ദിവസവും രാത്രി എട്ട് മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. വൈറസിനെ ചെറുക്കാൻ രോഗപ്രതിരോധ സംവിധാനത്തിന് വിശ്രമം നിർണായകമാണ്. നന്നായി ഉറങ്ങുക 
 

Image credits: Pixels

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കൂ

ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുക : ദഹനവ്യവസ്ഥയെ എളുപ്പമാക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ആരോഗ്യകരമായ കുടലിനായി ഭക്ഷണത്തിൽ ധാരാളം പ്രോബയോട്ടിക്സ് ചേർക്കുക.
 

Image credits: Getty

കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക

കൊഴുപ്പുള്ളതോ, എരിവുള്ളതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക. 
 

Image credits: Getty

പാലുൽപ്പന്നങ്ങൾ ഒഴിവാക്കുക

പാലുൽപ്പന്നങ്ങളും കഫീനും ദഹനവ്യവസ്ഥയെ പ്രശ്‌നത്തിലാക്കും. ഇവ വയറ് വേദനയ്ക്കും മറ്റ് അസ്വസ്ഥകൾക്കും ഇടയാക്കും. പാലുൽപ്പന്നങ്ങൾ
 

Image credits: Freepik

രാവിലെ ഉണരുമ്പോൾ ഈ പ്രശ്നങ്ങളുണ്ടോ ? ബ്ലഡ് ഷു​ഗർ അളവ് കൂടിയതിന്റെതാകാം

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇതൊക്കെയാണ്

ദിവസവും രാവിലെ ​വെറും വയറ്റിൽ കറിവേപ്പില കഴിച്ചോളൂ, കാരണം

വിറ്റാമിൻ ഡിയുടെ കുറവ് മറികടക്കാൻ ഇതാ ഏഴ് മാർ​ഗങ്ങൾ