Health

ഫ്ലാക്സ് സീഡ്

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇതൊക്കെയാണ് 

Image credits: Getty

ഫ്‌ളാക്‌സ് സീഡ്

ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുള്ള ഫ്ളാക്സ് സീഡ്  ഹൃദ്രോഗം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
 

Image credits: Getty

മലബന്ധം തടയുന്നു

ഫ്ളാക്സ് സീഡിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിനും മലബന്ധം തടയുകയും സുഗമമായ ദഹനത്തിനും സഹായകമാണ്.

Image credits: Getty

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കുന്നു

ഫ്ളാക്സ് സീഡുകളിലെ നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു.
 

Image credits: Getty

തലച്ചോറിനെ സംരക്ഷിക്കും

ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ മികച്ച ഉറവിടമാണ് ഫ്‌ളാക്‌സ് സീഡ്. അതിനാല്‍ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Image credits: Getty

ചർമ്മത്തെ സംരക്ഷിക്കും

നല്ല കൊഴുപ്പ്, ആൻ്റിഓക്‌സിഡൻ്റുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഫ്ളാക്സ് സീഡുകൾ ചർമ്മത്തെ ആരോഗ്യമുള്ളതാക്കുന്നു.  
 

Image credits: Getty

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും

ഫെെബർ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
 

Image credits: freepik

വയറ് വേദന കുറയ്ക്കും

ആർത്തവ സമയത്ത് ഫ്ളാക്സ് സീഡ് കൊണ്ടുള്ള വെള്ളം കുടിക്കുന്നത് ആർത്തവ ദിനങ്ങളിലെ വേദനയും മറ്റ് അസ്വസ്ഥകളും കുറയ്ക്കുന്നു.

Image credits: Getty

ദിവസവും രാവിലെ ​വെറും വയറ്റിൽ കറിവേപ്പില കഴിച്ചോളൂ, കാരണം

വിറ്റാമിൻ ഡിയുടെ കുറവ് മറികടക്കാൻ ഇതാ ഏഴ് മാർ​ഗങ്ങൾ

ചിയ സീഡ് കുതിർത്ത വെള്ളം അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ നല്ലതോ ?

കരളിലെ ക്യാൻസറിന്റെ ഈ പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കരുത്