കരൾ ക്യാൻസറിന്റെ ഈ പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കരുത്.
Image credits: Getty
കരളിലെ ക്യാൻസർ
വളരെ പെട്ടെന്ന് വ്യാപിക്കുന്ന ക്യാൻസറുകളിൽ പ്രധാനപ്പെട്ടതാണ് കരളിലെ ക്യാൻസർ.
Image credits: Getty
കരളിലെ ക്യാൻസർ
2030 ആകുമ്പോഴേക്കും പത്ത് ലക്ഷത്തിലധികം ആളുകൾ ഈ രോഗം മൂലം മരിക്കാമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
Image credits: Getty
അപകടഘടകങ്ങൾ
മദ്യപാനം, പുകവലി, കരള്‍ രോഗങ്ങള്‍, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള സാധ്യത കൂട്ടാം.
Image credits: Getty
കരൾ രോഗങ്ങള്‍
ആൽക്കഹോളിക് ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങള്‍ പലപ്പോഴും കരള്‍ ക്യാന്‍സറിന്‍റെ സാധ്യതയെ കൂട്ടുന്നു.
Image credits: Getty
മൂന്ന് തരത്തിലുള്ള ക്യാൻസറുകളാണുള്ളത്
ഹെപ്പറ്റോസെല്ലുലാർ കാർസിനോമ (HCC), ഇൻട്രാഹെപാറ്റിക് കോളാഞ്ചിയോകാർസിനോമ, മെറ്റാസ്റ്റാറ്റിക് കരൾ രോഗം ഇങ്ങനെ മൂന്ന് തരത്തിലുള്ള ക്യാൻസറുകളാണുള്ളത്.
Image credits: Getty
ഹെപ്പറ്റൈറ്റിസ് ബി, അമിത മദ്യപാനം
വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി അണുബാധ, അമിത മദ്യപാനം എന്നിവയെല്ലാം ലിവർ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു.
Image credits: Getty
അടിവയറ് വേദന, വയറിന് വീക്കം
അടിവയറ് വേദന, വയറിന് വീക്കം തുടങ്ങിയവ കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
Image credits: Getty
മറ്റ് ലക്ഷണങ്ങൾ എന്തൊക്കെ ?
പെട്ടെന്ന് ഭാരം കുറയുക, വിശപ്പില്ലായ്മ, വലതുവശത്ത് തുടർച്ചയായ വേദന, ഛർദ്ദി, ക്ഷീണം, മഞ്ഞപ്പിത്തം, വയറുവേദന, മൂത്രത്തിലെ നിറ വ്യത്യാസം എന്നിവയെല്ലാം കരൾ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്.