Health

പ്രമേഹരോ​ഗികളുടെ ശ്രദ്ധയ്ക്ക്

പ്രമേഹരോ​ഗികളുടെ ശ്രദ്ധയ്ക്ക് ; അത്താഴ സമയത്ത് ഈ തെറ്റുകൾ അരുത്
 

Image credits: Freepik

അത്താഴം

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം പ്രത്യേകിച്ച് അത്താഴം, നിർണായക പങ്ക് വഹിക്കുന്നത്.

Image credits: Getty

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നു

വൈകുന്നേരം കഴിക്കുന്ന ഭക്ഷണം രാത്രിയിലും പിറ്റേന്ന് രാവിലെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നു. 
 

Image credits: Getty

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കും

ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയതും പഞ്ചസാര കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ അത്താഴത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കും.

Image credits: Getty

ശരീരഭാരം വർദ്ധിപ്പിക്കൽ

ഇത് ഇൻസുലിൻ പ്രതിരോധം, ശരീരഭാരം വർദ്ധിപ്പിക്കൽ, മോശം ഉറക്കം എന്നിവയിലേക്ക് നയിക്കും.

Image credits: Getty

അത്താഴത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

പ്രമേഹരോ​ഗികൾ അത്താഴത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്.

 

Image credits: Getty

അത്താഴം ഒഴിവാക്കരുത്

അത്താഴം ഒഴിവാക്കുന്നത് കലോറി കുറയ്ക്കാനുള്ള ഒരു മാർഗമായി തോന്നിയേക്കാം, എന്നാൽ പ്രമേഹരോഗികൾക്ക് ഇത് രക്തത്തിലെ പഞ്ചസാര വളരെ കുറയാൻ (ഹൈപ്പോഗ്ലൈസീമിയ) കാരണമാകാം.
 

Image credits: Getty

പകൽ സമയത്ത് അമിതമായി ഭക്ഷണം കഴിക്കരുത്

പകൽ സമയത്ത് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ദഹനത്തെ സമ്മർദ്ദത്തിലാക്കുകയും രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. 

Image credits: Getty

വെളുത്ത അരി, ബ്രെഡ്, പാസ്ത വേണ്ട

അത്താഴത്തിൽ വെളുത്ത അരി, വെളുത്ത ബ്രെഡ്, അല്ലെങ്കിൽ പാസ്ത എന്നിവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കും. 

Image credits: Getty

മധുര പാനീയങ്ങളോ മധുര പലഹാരങ്ങളോ കഴിക്കരുത്

അത്താഴത്തിന് ശേഷം സോഡ, മധുരമുള്ള ജ്യൂസുകൾ, അല്ലെങ്കിൽ കേക്ക് പോലുള്ള മധുരപലഹാരങ്ങൾ എന്നിവ കഴിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് കുതിച്ചുയരുന്നതിനും കാരണമാകും. 
 

Image credits: Getty

ഇലക്കറികൾ അല്ലെങ്കിൽ പയർവർഗ്ഗങ്ങൾ ഉൾപ്പെടുത്തുക

 പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാൻ ഇലക്കറികൾ അല്ലെങ്കിൽ പയർവർഗ്ഗങ്ങൾ പോലുള്ളവ ഉൾപ്പെടുത്തുക.

Image credits: Getty

അത്താഴം വെെകി കഴിക്കരുത്

പ്രമേഹരോ​ഗികൾ രാത്രിയിൽ വളരെ വൈകി അത്താഴം കഴിക്കുന്നതും ദോഷം ചെയ്യും. വൈകി അത്താഴം കഴിക്കുന്നത് ഇൻസുലിൻ പ്രവർത്തനത്തെയും ദഹനത്തെയും തടസ്സപ്പെടുത്തും. 

Image credits: Getty

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കണം

സാച്ചുറേറ്റഡ് കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളായ ഫ്രൈഡ് ചിക്കൻ, ക്രീമി സോസുകൾ, അല്ലെങ്കിൽ ചീസി വിഭവങ്ങൾ എന്നിവ ദഹനത്തെ മന്ദഗതിയിലാക്കുകയും ഇൻസുലിൻ പ്രതിരോധം വഷളാക്കുകയും ചെയ്യും.

Image credits: Getty

നിർജ്ജലീകരണം

നിർജ്ജലീകരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ലക്ഷണങ്ങൾ വഷളാക്കുകയും ചെയ്യും. 

Image credits: Getty

ക്യാൻസറിന് കാരണമാകുന്ന ഏഴ് കാര്യങ്ങൾ

ശ്വാസകോശത്തെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

പേശികളുടെ വളർച്ചയ്ക്ക് പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ ശീലമാക്കാം