Health
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ
പോഷകസമൃദ്ധവുമായ ഭക്ഷണവും പാനീയവും കഴിച്ച് കൊണ്ട് തന്നെ ദിവസം തുടങ്ങുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
ഉണർന്നതിനുശേഷം നമ്മൾ ആദ്യം കഴിക്കുന്ന പാനീയം ശരീരത്തെ ജലാംശം വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.
ഈ പാനീയങ്ങൾ കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായകമാണ്.
വെറും വയറ്റിൽ ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും പ്രതിരോധശേഷിയും ചർമ്മാരോഗ്യത്തിനും സഹായിക്കുന്നു.
ജീരകം വെള്ളത്തിൽ വെറും വയറ്റിൽ കുടിക്കുന്നത് വയറിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
ഉലുവ വെള്ളം രാത്രി മുഴുവൻ കുതിർത്ത് വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്തുന്നതിനും ഉത്തമമാണ്.
കാറ്റെച്ചിനുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഗ്രീൻ ടീ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും.
വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ നെല്ലിക്ക ജ്യൂസ് പ്രതിരോധശേഷി കൂട്ടുന്നതിനും തിളക്കമുള്ള ചർമ്മത്തിനും സഹായിക്കുന്നു
രാവിലെ ഇഞ്ചി വെള്ളമോ ചായയോ കുടിക്കുന്നത് ഓക്കാനം കുറയ്ക്കാനും വയറുവേദന ശമിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.