Health
പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട ആറ് സൂപ്പർ ഫുഡുകൾ
വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി കൂട്ടാൻ മികച്ച ഭക്ഷണമാണ്. പതിവായി കഴിക്കുന്നത് അണുബാധകൾ തടയാൻ സഹായിക്കുന്നു.
അണുബാധകളെ ചെറുക്കാനും തൊണ്ടവേദന ശമിപ്പിക്കാനും സഹായിക്കുന്ന ആന്റിമൈക്രോബയൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ തേനിൽ അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ എ, സി, ഇരുമ്പ്, സിങ്ക് എന്നിവയാൽ സമ്പന്നമായ തുളസി ജലദോഷം, ചുമ, മറ്റ് ശ്വസന പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു.
വിറ്റാമിൻ ഇ അടങ്ങിയ ബദാം ശരീരത്തിന് സ്വാഭാവിക ഊർജ്ജവും പ്രതിരോധശേഷിയും നൽകുകയും ചെയ്യുന്നു.
വെളുത്തുള്ളിയിൽ അലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ജലദോഷം, പനി, മറ്റ് അണുബാധകൾ എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കുന്നു.
വിറ്റാമിൻ എ, സി, ഇ, ഇരുമ്പ്, ഫോളേറ്റ് എന്നിവ അടങ്ങിയ പാലക്ക് ചീര പ്രതിരോധശേഷി കൂട്ടാൻ സഹായകമാണ്.
ഇക്കാര്യങ്ങൾ ചെയ്തോളൂ, കോളൻ ക്യാൻസറിനെ തടയാം
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?
മോശം കൊളസ്ട്രോൾ കൂടുന്നതിന് പിന്നിലെ 7 കാരണങ്ങൾ
ശ്വാസകോശ ക്യാൻസറിന്റെ ആറ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ