Health

ഹൃദ്രോ​​ഗം

ഹൃദ്രോ​​ഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Image credits: Getty

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയുമാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിന് പ്രധാനം. ചില ഭക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.
 

Image credits: Getty

പഴങ്ങൾ, പച്ചക്കറികൾ, നട്‌സ്

പഴങ്ങൾ, പച്ചക്കറികൾ, നട്‌സ്, വിത്തുകൾ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക. സംസ്കരിച്ച ഭക്ഷണങ്ങളിലും ധാന്യങ്ങളിലും പോഷകക്കുറവും നാരുകളുടെ കുറവും ഉണ്ടാകും.
 

Image credits: Pixels

മധുര പാനീയങ്ങൾ ഒഴിവാക്കുക

അമിതമായ പഞ്ചസാര ഹൃദയത്തിന് ദോഷം ചെയ്യുക മാത്രമല്ല, ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ മധുര പാനീയങ്ങൾ ഒഴിവാക്കുക. 

Image credits: Getty

ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക

ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക. അമിതമായി ഉപ്പ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ഇത് ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളിലൊന്നാണ്.

Image credits: Getty

അപൂരിത കൊഴുപ്പുകൾ

അപൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഒലിവ് ഓയിൽ, അവാക്കാഡോ, സാൽമൺ മത്സ്യം, അയല പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ അപൂരിത കൊഴുപ്പുകൾ കാണപ്പെടുന്നു.

Image credits: Getty

പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുക

പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, ഉയർന്ന അളവിൽ സംസ്കരിച്ച ഭക്ഷണങ്ങൾ, പൂരിത കൊഴുപ്പുകൾ, പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ, ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
 

Image credits: Getty

മോശം കൊളസ്ട്രോൾ കൂടുന്നതിന് പിന്നിലെ 7 കാരണങ്ങൾ

ശ്വാസകോശ ക്യാൻസറിന്റെ ആറ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

അവ​ഗണിക്കരുത് ഈ ലക്ഷണങ്ങൾ ; ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറഞ്ഞതാകാം

സ്ട്രോക്ക് അഥവാ പക്ഷാഘാതത്തിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്