Health

കോളൻ ക്യാൻസർ

ഇക്കാര്യങ്ങൾ ചെയ്തോളൂ, കോളൻ ക്യാൻസറിനെ തടയാം 
 

Image credits: Getty

കോളൻ ക്യാൻസർ

വൻകുടലിലെ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയാണ് കോളൻ ക്യാൻസർ എന്ന് പറയുന്നത്. വൻകുടലിൽ മലദ്വാരത്തോട് ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്.
 

Image credits: Getty

ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യുവാക്കളിലെ കോളൻ ക്യാൻസർ വർധിച്ചുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. കോളൻ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നതാണ് ഇനി പറയുന്നത്.
 

Image credits: Getty

വർഷത്തിലൊരിക്കൽ പരിശോധനകൾ ചെയ്യുക

കൊളോണോസ്കോപ്പി, വെർച്വൽ കൊളോണോസ്കോപ്പി, സിഗ്മോയിഡോസ്കോപ്പി എന്നിവയുൾപ്പെടെ ടെസ്റ്റുകൾ കോളൻ ക്യാൻസർ കണ്ടെത്താൻ സഹായിക്കും.

Image credits: Getty

ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

ഉയർന്ന അളവിൽ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇത് ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും ക്യാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും.

Image credits: Pixels

മധുരം ഒഴിവാക്കുക

മധുര പാനീയങ്ങൾ കുടിക്കുന്നതും മധുര പലഹാരങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക. കാരണം ഇത് കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ക്യാൻസർ സാധ്യത കൂട്ടുന്നതിനും കാരണമാകും.
 

Image credits: Getty

മദ്യം ഒഴിവാക്കുക

മദ്യപാനം ക്യാൻസർ മാത്രമല്ല ഹ‍ൃദ്രോ​ഗത്തിനുമുള്ള സാധ്യതയും കൂട്ടുന്നു. അതിനാൽ മദ്യം ഒഴിവാക്കുക. 

Image credits: Getty

റെഡ് മീറ്റ് ഒഴിവാക്കുക

റെഡ് മീറ്റ് കോളൻ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു. റെഡ് മീറ്റ് അഥവാ ചുവന്ന മാംസം ടൈപ്പ് 2 പ്രമേഹ സാധ്യത കൂട്ടുമെന്നും ​ഗവേഷകർ പറയുന്നു.
 

Image credits: Getty

വ്യായാമം ശീലമാക്കൂ

ദിവസവും 20 മിനുട്ട് വ്യായാമം ചെയ്യുന്നത് ക്യാൻസർ മാത്രമല്ല ഹൃദ്രോ​ഗ സാധ്യതയും കുറയ്ക്കും.

Image credits: stockphoto

ഹൃദ്രോ​​ഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?

മോശം കൊളസ്ട്രോൾ കൂടുന്നതിന് പിന്നിലെ 7 കാരണങ്ങൾ

ശ്വാസകോശ ക്യാൻസറിന്റെ ആറ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

അവ​ഗണിക്കരുത് ഈ ലക്ഷണങ്ങൾ ; ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറഞ്ഞതാകാം