Health
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ ദിവസവും രാവിലെ ചെയ്യേണ്ട ഏഴ് കാര്യങ്ങൾ
2050 ആകുമ്പോഴേക്കും ഇന്ത്യയിൽ പ്രമേഹ കേസുകൾ 73% വർദ്ധിച്ചേക്കാമെന്ന് പുതിയ പഠനം.
മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികൾ, ക്രമരഹിതമായ ഭക്ഷണക്രമം, സമ്മർദ്ദം, വ്യായാമമില്ലായ എന്നിവ പ്രമേഹ കേസുകൾ കൂട്ടുന്നു.
ഇന്ത്യയിൽ മാത്രം 89.8 ദശലക്ഷം ആളുകൾ പ്രമേഹബാധിതരാണെന്ന് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ (IDF) ഡാറ്റ വ്യക്തമാക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ദിവസവും രാവിലെ ചെയ്യേണ്ട ഏഴ് കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
രാവിലെ സൂര്യപ്രകാശം ഏൽക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു.
ഉലുവ വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ദിവസവും രാവിലെ 15 മിനുട്ട് നേരം ലഘു വ്യായാമം ചെയ്യുക. വ്യായാമങ്ങൾ ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്തുന്നു.
ദിവസവും പ്രാതലിൽ പേരയ്ക്ക, കിവി പോലുള്ള പഴങ്ങൾ ഉൾപ്പെടുത്തുക. ഇത് പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയാൻ സഹായിക്കും
രാവിലെ പ്രാതലിൽ കറുവപ്പട്ട ചായയോ അല്ലെങ്കിൽ ഗ്രാമ്പുയിട്ട് തിളപ്പിച്ച വെള്ളം എന്നിവ കുടിക്കുന്നത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
രാവിലെ എഴുന്നേറ്റ ഉടനെ ഫോൺ നോക്കുന്ന ശീലം ഒഴിവാക്കുക. അത് ബ്ലഡ് ഷുഗർ അളവ് കൂട്ടുന്നതിന് ഇടയാക്കും.
പ്രാതൽ ഒരിക്കലും വെെകി കഴിക്കരുത്. കാരണം അത് പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതിന് ഇടയാക്കും.