മുടിയുടെ ആരോഗ്യത്തിനായി കഴിക്കാം ബയോട്ടിൻ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ
Image credits: Getty
തലമുടി കൊഴിച്ചിൽ
തലമുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന പോഷകമാണ് ബി 7 അഥവാ ബയോട്ടിൻ. ബയോട്ടിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനും മുടിയുടെ കരുത്ത് കുറയാനും സാധ്യത ഏറെയാണ്.
Image credits: Getty
ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങൾ
തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
Image credits: freepik
മുട്ട
മുട്ടയുടെ മഞ്ഞയിലും വെള്ളയിലും ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ടയുടെ മഞ്ഞ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും.
Image credits: Getty
മധുരക്കിഴങ്ങ്
ബയോട്ടിന്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. കൂടാതെ മധുരക്കിഴങ്ങില്‍ ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും അടങ്ങിയിട്ടുണ്ട്.
Image credits: Getty
ചീര
ചീരയില്‍ അയേണ്‍, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര കഴിക്കുന്നതും തലമുടി തഴച്ച് വളരാന്‍ സഹായിക്കും.
Image credits: Getty
അവാക്കാഡോ
അവാക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ, സി എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യമുള്ള തലമുടിക്ക് ഗുണം ചെയ്യും.
Image credits: Getty
പയർവർഗങ്ങൾ
വിവിധ പയർ വർഗങ്ങളിൽ ബയോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് പയർ വേവിച്ചോ സാലഡിൽ ചേർത്തോ കഴിക്കാവുന്നതാണ്.