Health
സ്ത്രീകളിൽ ശ്വാസകോശ ക്യാൻസർ പിടിപെടാനുള്ള കാരണങ്ങൾ.
പുകവലിക്കാത്തവരിൽ പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ, ശ്വാസകോശ അർബുദ കേസുകൾ വർദ്ധിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പുകവലിക്കാത്തവരിൽ ഏറ്റവും സാധാരണമായ ശ്വാസകോശ അർബുദമായ ശ്വാസകോശ അഡിനോകാർസിനോമ സ്ത്രീകളിൽ ഏകദേശം 60 ശതമാനം പേരിൽ കണ്ട് വരുന്നതായി ഗവേഷകർ പറയുന്നു.
ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിനിൽ പ്രസിദ്ധീകരിച്ച ജേണലിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
രോഗപ്രതിരോധ പ്രതികരണങ്ങൾ, പാരിസ്ഥിതിക വ്യതിയാനങ്ങൾ, വായു മലിനീകരണം എന്നിവയുടെ സംയോജനം പുകവലിക്കാത്തവരിൽ ലങ് ക്യാൻസർ സാധ്യത കൂട്ടുന്നു.
ശരീരത്തിലെ ലൈംഗിക ഹോർമോണുകളിൽ ഒന്നായ ഈസ്ട്രജനും ശ്വാസകോശ അർബുദത്തിന്റെ വളർച്ചയിൽ ഒരു പങ്കു വഹിച്ചേക്കാം.
പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിന് പാരമ്പര്യം ഒരു ഘടകമാണ്. ജനിതക മ്യൂട്ടേഷനുകൾ മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്.
ജോലിസ്ഥലത്തോ വീട്ടിലോ ആയാലും പുകവലിയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ ശ്വാസകോശ അർബുദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ചുവന്ന ഭക്ഷണങ്ങൾ
വെറുംവയറ്റിൽ ഈ പാനീയം കുടിച്ചോളൂ, ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും
ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, സിങ്കിന്‍റെ കുറവാകാം
ചിക്കന്‍പോക്‌സ് പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?