Health
സിങ്കിന്‍റെ കുറവ് മൂലമുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
സിങ്കിന്‍റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും പെട്ടെന്ന് രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
സിങ്കിന്‍റെ കുറവു മൂലം മുറിവ് ഉണങ്ങാന്‍ കാലതാമസം ഉണ്ടാകാം.
സിങ്കിന്‍റെ കുറവു മൂലം ചിലരില്‍ രുചിയും മണവും നഷ്ടപ്പെടാം.
തലമുടി കൊഴിച്ചിലും സിങ്കിന്‍റെ അഭാവം മൂലമുള്ള ഒരു ലക്ഷണമാണ്.
സിങ്കിന്‍റെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാനും, ചര്‍മ്മത്തില്‍ പാടുകളും കുരുവുമൊക്കെ ഉണ്ടാകാനും നഖങ്ങളില്‍ വെളുത്ത പാടുകള്‍ കാണപ്പെടാനും സാധ്യതയുണ്ട്.
സിങ്കിന്‍റെ കുറവു ദഹനത്തെ മോശമായി ബാധിക്കാനും വിശപ്പില്ലായ്മ ഉണ്ടാകാനും സാധ്യതയുണ്ട്.
സിങ്കിന്‍റെ കുറവു മൂലം ചിലരില്‍ ഓര്‍മ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
പയറുവര്‍ഗങ്ങള്‍, ചീര, നട്സ്, സീഡുകള്‍, പാലുൽപ്പന്നങ്ങള്‍, മാംസം, അവക്കാഡോ, മുട്ട, വെളുത്തുള്ളി തുടങ്ങിയവയില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.