Health

നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനെ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Image credits: Getty

കൊഴുപ്പ്, കലോറി

കൊഴുപ്പും കലോറിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

Image credits: Getty

പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്

പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ് തുടങ്ങിയവയും പരമാവധി ഒഴിവാക്കുക.

Image credits: Getty

മധുരം

മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക. 
 

Image credits: Getty

പുകവലിയും മദ്യപാനവും

പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുക. 

Image credits: Getty

ശരീരഭാരം കൂടാതെ നോക്കുക

അമിത വണ്ണമുള്ളവരില്‍ ഫാറ്റി ലിവര്‍ സാധ്യത കൂടുതലാണ്.  അതിനാല്‍ ശരീരഭാരം കൂടാതെ നോക്കുക. 

Image credits: Getty

ഫൈബര്‍ ഉള്‍പ്പെടുത്തുക

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

Image credits: Getty

ഉറക്കം

ഉറക്കക്കുറവും കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാം. അതിനാല്‍ രാത്രി 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുക. 

Image credits: Getty

വ്യായാമം

വ്യായാമമില്ലായ്മയും കരളിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും കുറഞ്ഞത് മുപ്പത് മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാം. 

Image credits: Getty

സ്ത്രീകളിൽ ശ്വാസകോശ ക്യാൻസർ പിടിപെടാനുള്ള കാരണങ്ങൾ

മോശം ‌കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ചുവന്ന ഭക്ഷണങ്ങൾ

വെറുംവയറ്റിൽ ഈ പാനീയം കുടിച്ചോളൂ, ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, സിങ്കിന്‍റെ കുറവാകാം