Food

ക്യാരറ്റിന്റെ ഗുണങ്ങൾ

പാകം ചെയ്തും അല്ലാതെയും ക്യാരറ്റ് കഴിക്കാൻ സാധിക്കും. ദിവസവും ക്യാരറ്റ് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

കാഴ്ച്ചശക്തി കൂട്ടുന്നു

ക്യാരറ്റിൽ ബീറ്റ കരോട്ടീൻ അടങ്ങിയിട്ടുണ്ട്. ക്യാരറ്റ് കഴിക്കുമ്പോൾ ഈ ആന്റിഓക്സിഡന്റിനെ ശരീരം വിറ്റാമിൻ എ ആക്കി മാറ്റുകയും അതിലൂടെ കാഴ്ച്ച ശക്തി കൂടുകയും ചെയ്യുന്നു.

ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

ക്യാരറ്റിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തേയും ചർമ്മാരോഗ്യത്തേയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

പ്രതിരോധം വർധിപ്പിക്കുന്നു

വിറ്റാമിൻ ബി6, സി എന്നിവ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇതിലൂടെ രോഗങ്ങൾ ഉണ്ടാവുന്നതിനെ തടയാനും സാധിക്കും.

ദഹനം മെച്ചപ്പെടുത്തുന്നു

ക്യാരറ്റിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹന സംവിധാനത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ദിവസവും ക്യാരറ്റ് കഴിക്കുന്നത് ശീലമാക്കാം.

ഭാരം കുറയ്ക്കുന്നു

ക്യാരറ്റിൽ കലോറിയും ഫാറ്റും കുറവാണ്. അതിനാൽ തന്നെ ഭാരം കുറയ്ക്കാൻ ദിവസവും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്.

കൊളെസ്റ്ററോൾ കുറയ്ക്കുന്നു

ക്യാരറ്റിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനനാളത്തിലെ കൊളസ്ട്രോളുമായി ബന്ധിപ്പിക്കാനും രക്തത്തിലേക്ക് അത് ആഗിരണം ചെയ്യുന്നത് തടയാനും സഹായിക്കുന്നു.

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പോഷകങ്ങൾ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടാൻ സഹായിക്കുന്നു.

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് പതിവാക്കൂ, കാരണം

ബദാം തൊലിയോട് കൂടി കഴിക്കുന്നത് പതിവാക്കൂ, കാരണം

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

രാവിലെ വെറുംവയറ്റില്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കൂ, അറിയാം ഗുണങ്ങള്‍