രാവിലെ വെറുംവയറ്റില്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കൂ, അറിയാം ഗുണങ്ങള്‍
രാവിലെ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഊര്‍ജം
വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ കറ്റാര്‍വാഴ ജ്യൂസ് ഡയറ്റില്‍ ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും.
ദഹനം
ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എന്‍സൈമുകളും കറ്റാര്‍വാഴ ജ്യൂസില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ചര്‍മ്മം
ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
രോഗ പ്രതിരോധശേഷി
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
ബ്ലഡ് ഷുഗര്‍
കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.
വണ്ണം കുറയ്ക്കാന്‍
കറ്റാര്‍വാഴ ജ്യൂസിന്‍റെ കലോറി കുറവാണ്. ദിവസവും ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.