Food

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.

മുരിങ്ങയില

മുരിങ്ങയില കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും. 

ബ്ലൂബെറി

ബെറി പഴങ്ങളുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഇവയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബ്ലൂബെറി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

ചിയാ സീഡ്

നാരുകളും പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയാ സീഡ് കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

ഉലുവ

നാരുകള്‍ ധാരാളം അടങ്ങിയ ഉലുവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും.

കറുവാപ്പട്ട

കറുവാപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

ഓട്സ്

ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

മഞ്ഞള്‍

മഞ്ഞളിലെ കുര്‍ക്കുമിനും ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

രാവിലെ വെറുംവയറ്റില്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കൂ, അറിയാം ഗുണങ്ങള്‍

ഉച്ചഭക്ഷണത്തിന് മുമ്പ് സാലഡ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

ഏലയ്ക്ക ഇങ്ങനെ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

വൃക്കയിലെ കല്ലുകളെ തടയാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ