Food

ബദാം

ബദാം തൊലിയോട് കൂടി കഴിക്കുന്നത് പതിവാക്കൂ, കാരണം

ബദാം

ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ബദാം നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. 

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

ബദാം എപ്പോഴും തൊലിയോട് കൂടി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ബദാമിന്‍റെ തൊലിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കുടലിന്റെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കും.

ശരീരഭാരം കുറയ്ക്കും

ശരീരഭാരം കുറയ്ക്കാനും ബദാം കഴിക്കുന്നത് നല്ലതാണ്. ഇതിന്റെ തൊലിയില്‍ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.

ചർമ്മത്തെ സംരക്ഷിക്കും

ബദാം ദിവസവും കഴിക്കുന്നത് ചര്‍മത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം മികച്ചതാക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.

ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കും

പോളിഫെനോളുകൾ, ഫ്ലേവനോയ്ഡുകൾ, അധിക നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ബദാം ചർമ്മത്തെയും സംരക്ഷിക്കുന്നു. ബദാമിന്റെ തൊലി ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

നല്ല ബാക്ടീരിയ കൂട്ടും

ബദാം തൊലികളിൽ പ്രീബയോട്ടിക് നാരുകളും ഫിനോളിക് വസ്തുക്കളും അടങ്ങിയിട്ടുണ്ട്. നല്ല ബാക്ടീരിയ കൂട്ടാൻ സഹായിക്കും.

അമിത വിശപ്പ് തടയും

ബദാം തൊലിയോട് കൂടി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും മൊത്തത്തിൽ കുറച്ച് കലോറി കുറയ്ക്കാനും സഹായിക്കുന്നു.

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

രാവിലെ വെറുംവയറ്റില്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കൂ, അറിയാം ഗുണങ്ങള്‍

ഉച്ചഭക്ഷണത്തിന് മുമ്പ് സാലഡ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

ഏലയ്ക്ക ഇങ്ങനെ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍