Food
രാവിലെ കുതിർത്ത വാള്‍നട്ടും ഉണക്കമുന്തിരിയും ഒരുമിച്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ്, ബോറോണ്‍ അടങ്ങിയ ഉണക്കമുന്തിരി എന്നിവ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മ ശക്തി കൂട്ടാനും നല്ലതാണ്.
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ വാള്‍നട്സും ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഉണക്കമുന്തിരി ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയ വാള്‍നട്സും ഉണക്കമുന്തിരിയും കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
രാവിലെ കുതിർത്ത വാള്‍നട്ടും ഉണക്കമുന്തിരിയും ഒരുമിച്ച് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
നാരുകളും പ്രോട്ടീനും അടങ്ങിയ വാള്‍നട്സും ഉണക്കമുന്തിരിയും കുതിര്‍ത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.
വിറ്റാമിന്‍ ഇയും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ വാള്‍നട്സും അയേണ്‍ അടങ്ങിയ ഉണക്കമുന്തിരിയും കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിനും നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ക്യാരറ്റ് ദിവസവും കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ ഇതാണ്
ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് പതിവാക്കൂ, കാരണം
ബദാം തൊലിയോട് കൂടി കഴിക്കുന്നത് പതിവാക്കൂ, കാരണം
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍