Entertainment

ഹൃദയപൂർവ്വം മോഹൻലാൽ

മോഹൻലാൽ- സത്യൻ അന്തിക്കാട് കോംബോയിൽ ഒരുങ്ങുന്ന 'ഹൃദയപൂർവ്വ'ത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഓഗസ്റ്റ് 28 നാണ് റിലീസ്. മാളവിക മോഹനൻ ആണ് നായിക

ചിരിപ്പിക്കുമോ ഫഹദ്- കല്യാണി കോംബോ?

ഫഹദ് ഫാസിൽ- അൽത്താഫ് സലിം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ഓടും കുതിര ചാടും കുതിര' ഓഗസ്റ്റ് 29 നാണ് തിയേറ്ററുകളിൽ എത്തുന്നത്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

മലയാളത്തിന്റെ 'മാർവെൽ' ആവാൻ 'ലോക' എത്തുന്നു

'ലോക ചാപ്റ്റർ 1: ചന്ദ്ര' ഓഗസ്റ്റ് 28 നാണ് 'ലോക ചാപ്റ്റർ 1: ചന്ദ്ര' റിലീസ്. കല്യാണിയാണ് ചിത്രത്തിലെ നായിക. ഫാന്റസി ജോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ഓണം പൊടി പൊടിക്കാൻ യുവതാരങ്ങളും

മലയാളത്തിലെ യുവതാരങ്ങളെ അണിനിരത്തി നവാഗതനായ ഫൈസൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേനേ പ്യാർ കിയാ. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജുൻ. ഓഗസ്റ്റ് 29 നാണ് റിലീസ്.

ആക്ഷൻ ത്രില്ലറുമായി മുരുഗദോസ്- ശിവകാർത്തികേയൻ കോംബോ

ശിവകാർത്തികേയനെ നായകനാക്കി എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന 'മദ്രാസി' സെപ്റ്റംബർ 5 നാണ് റിലീസ്. ബിജു മേനോൻ, വിദ്യുത് ജമാൽ തുടങ്ങീ മികച്ച താരനായരായാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

'കാപ്പിക്കള്ളി ജിസേൽ'; കിട്ടിയ അവസരത്തിൽ ആഞ്ഞടിച്ച് അനുമോൾ, ഒടുവിൽ ജിസേലിന്റെ കുറ്റസമ്മതം

ഓവർ ആക്ടിങ്ങിന്റെ റാണി, നിന്നെയാരാണ് സീരിയലിൽ എടുത്തത്?

ഷാനവാസിന്റെ വിരട്ടലിൽ അപ്പാനി വീണുവോ?

അനുമോളെ ചേർത്ത് പിടിച്ച് ശൈത്യ; ചർച്ചയായി ബിബി ഹൗസിലെ സൗഹൃദം