Bigg Boss
ഇന്നലെത്തെ മുടി മുറിക്കാനുള്ള ടാസ്കിന് ശേഷം അടുക്കളയിൽ അനുമോളും ആര്യനും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നെവിൻ കയറിവന്ന് അനുമോളെ തമാശയ്ക്ക് കളിയാക്കുന്നുണ്ട്.
'ഇതൊക്കെ ആസ്വദിച്ച് ചെയ്യേണ്ട കാര്യമല്ല ചേട്ടാ' എന്നാണ് നെവിൻ അനുവിനെയും ആര്യനെയും കളിയാക്കികൊണ്ട് പറയുന്നത്
"എടീ, ഓവർ ആക്ടിങ്ങിന്റെ റാണി നിന്നെയാരാടി സിനിമയിലും സീരിയലിലും എടുത്തത്, ആ സംവിധായകനെ എനിക്കൊന്ന് കാണണം" അനുമോളെ കളിയാക്കികൊണ്ട് നെവിൻ പറയുന്നു.
നീ അടുക്കളയിൽ നിന്നും പൊക്കോ എന്നും, ഫുഡ് കഴിക്കാൻ സമയം ആവുമ്പോൾ വിളിച്ചോളാം എന്നുമാണ് അനുമോൾ അതിന് മറുപടി പറയുന്നത്.
അതിന് ശേഷം രേണുവിന്റെ മകന് ജന്മദിനാശംസ നേരുന്നതിനൊപ്പം എങ്ങനെയൊക്കെ സ്‌കൂളിൽ പോകാതായിരിക്കാം എന്നതിനുള്ള ചില പൊടികൈകക്കും നെവിൻ പറഞ്ഞുകൊടുക്കുന്നുണ്ട്.
ബിഗ് ബോസിന് ശേഷം നെവിൻ മാമൻ വീട്ടിൽ വരുമ്പോൾ എല്ലാ ട്രിക്കുകളും പറഞ്ഞുതരാമെന്ന് നെവിൻ രേണുവിന്റെ മകനോട് ക്യാമറയിൽ നോക്കി പറയുന്നു.
എന്തൊക്കെയായാലും നെവിൻ തന്നെയാണ് ഈ സീസണിലെ എന്റർടൈനർ എന്നാണ് സമൂഹമാധ്യമങ്ങളിടക്കം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.