ഹൗസിനുള്ളിലെ രേണുവിന്റെ പെർഫോമൻസ് കാണാൻ കാത്തിരിക്കുകയായിരുന്നു ഒരു പറ്റം പ്രേക്ഷകരും ആരാധകരും. എന്നാൽ അവരെയെല്ലാം രേണു ഇപ്പോൾ നിരാശപ്പെടുത്തുകയാണോ ?
ഉടനടി മറുപടി
തന്റെ നേരെ ആര് വന്നാലും അവരോട് പറയാനുള്ളത് മുഖത്ത് നോക്കി പറയുന്ന ആളാണ് രേണുസുധി. എന്നാൽ ടാസ്കുകളിൽ രേണുവിന് വേണ്ടത്ര പെർഫോം ചെയ്യാൻ കഴിയുന്നില്ല.
ആരോഗ്യപ്രശ്നം
തന്റെ ആരോഗ്യം മോശമാണെന്നും ഉടനെ വീട്ടിലേയ്ക്ക് തിരികെ പോകണമെന്നും രേണു പലപ്പോഴായി ഹൗസിനുള്ളിൽ പറഞ്ഞിരുന്നു.
ടാസ്കിൽ പിറകോട്ട്
ആരോഗ്യപ്രശ്നം കാരണമാണ് തനിക്ക് ടാസ്കുകൾ വരുമ്പോൾ നന്നായി ഗെയിം കളിക്കാൻ കഴിയാത്തതെന്ന് രേണു പറയുകയുണ്ടായി.
മാപ്പില്ല
ലവ് ചിഹ്നത്തിലുള്ള ചപ്പാത്തി ഉണ്ടാക്കി തന്നതുകൊണ്ടോ, പാട്ട് പാടി തന്നത്കൊണ്ടോ താൻ അക്ബറിനോട് ക്ഷമിക്കില്ലെന്ന് രേണു സുധി പറയുകയുണ്ടായി.
മിഡ് വീക്ക് എവിക്ഷൻ
മിഡ് വീക്ക് എവിക്ഷനിലുള്ള മത്സരാർഥിയാണ് രേണു. പതിവ് എവിക്ഷന്‍ നോമിനേഷന് പുറമെ ഈ ആഴ്ചയില്‍ മിഡ് വീക്ക് എവിക്ഷനിലൂടെ രണ്ടുപേരെ കൂടെ പുറത്താക്കുമെന്ന് ബിഗ് ബോസ് പറഞ്ഞിരുന്നു
പ്രേക്ഷക പിന്തുണ
രേണു സുധി തന്റെ പെർഫോമൻസ് ഒന്നുകൂടി മികച്ചതാക്കിയാൽ ടോപ് ഫൈവിൽ വരെ എത്താൻ നിഷ്പ്രയാസം സാധിക്കും. പ്രേക്ഷകർ രേണുവിന്റെ ഗെയിമുകൾക്കായി കാത്തിരിക്കുകയാണ്.