Bigg Boss
ബിബി ഹൗസിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം ബീറ്റ്റൂട്ട് ആണ്. മേക്കപ്പ് ഐറ്റംസ് ബിഗ് ബോസ് നൽകാത്തതിനാൽ ഹൗസിനുള്ളിലെ പലരും അടുക്കളയിലെ ബീറ്ററൂട് ആണ് ലിപ്സ്റ്റിക് ആയി ഉപയോഗിക്കുകയാണ്
അങ്ങനെയിരിക്കുമ്പോഴാണ് ജിസേൽ മുഖം തുടച്ച ഒരു ടിഷ്യു അനുമോളുടെ ശ്രദ്ധയിൽ പെടുന്നത്. സൂക്ഷിച്ചു നോക്കിയപ്പോൾ ടിഷ്യുവിൽ ഒരു ഫൗണ്ടേഷൻ മണവും നിറവും.
താനും വർഷങ്ങളായി മേക്കപ്പ് ഇടുന്ന ആളാണെന്നും ഫൗണ്ടേഷൻ കണ്ടാൽ തനിയ്ക്ക് തിരിച്ചറിയുമെന്നും അനുമോൾ ജിസേലിനോട് ആവർത്തിച്ച് പറഞ്ഞു. എന്നാൽ ജിസേൽ ഫൗണ്ടേഷൻ ഉപയോഗിച്ചില്ലെന്നാണ് പറഞ്ഞത്.
പൊട്ടറ്റോ ഫേസ് പാക്ക് ആണ് അതെന്ന് ജിസേൽ നിവിനോട് പറഞ്ഞു. ടിഷ്യു എടുത്ത് കാട്ടി ഇതാണോ പൊട്ടറ്റോ ഫേസ് പാക്ക് എന്നായിരുന്നു അനുമോൾ നിവിനോട് ചോദിച്ചത്.
തന്റെ തെറ്റ് സമ്മതിക്കാതിരുന്ന ജിസേലിന്റെ ബെഡും, കട്ടിലുമെല്ലാം ഹൗസിൽ എല്ലാവരും ചേർന്ന് പരിശോധിച്ചു. പക്ഷേ ഫൗണ്ടേഷൻ കണ്ടെത്താൻ കഴിഞ്ഞില്ല.
'നിന്റെ ചുണ്ട് പിഗ്മെന്റഡ് ആണല്ലോ, പിന്നെങ്ങനെ ചുകന്നു? ' എന്ന ജിസേലിന്റെ ചോദ്യത്തിന് 'ഞാൻ നിന്നെപ്പോലെ അല്ലെന്നും ഇത് ബീറ്റ്‌റൂട്ട് ആണെന്നും' പറഞ്ഞ് അനുമോൾ സ്കോർ ചെയ്തു.
'ആരും തന്നെ വിശ്വസിക്കുന്നില്ലെന്നും ടാർഗറ്റ് ചെയ്യുകയാണെന്നും ദയ കാണിക്കണമെന്നും' ബിഗ്‌ബോസിനോട് പറയുന്ന ജിസേലിനെയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്