സീസൺ വൺ ടൈറ്റില്‍ വിന്നര്‍ സാബുമോന്റെ എൻട്രി കൊണ്ട് ആവേശം നിറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡ്.
സോഷ്യൽ മീഡിയ ചർച്ച
സാബുമോനെ ബിഗ് ബോസ് ഏൽപ്പിച്ച റോസ്സ്റ്റിംഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ച.
മികച്ച മത്സരാർഥികളിൽ ഒരാൾ
ബിഗ് ബോസിൽ ഇതുവരെയുള്ള മത്സരാർഥികളിൽ വെച്ച് ഏറ്റവും നല്ല മത്സരാർഥികളിൽ ഒരാൾ ആണ് സാബുമോൻ.
ഇത് പാതി റോസ്റ്റ് മാത്രം
എന്നാൽ അദ്ദേഹത്തിന്‍റെ മുഴുവന്‍ കഴിവും ഈ റോസ്റ്റിംഗില്‍ ഉപയോഗിച്ചിട്ടില്ലെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്.
ടെൻഷനായി മത്സരാർത്ഥികൾ
സാബുമോൻ മത്സരാർത്ഥികളെ റോസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോഴേയ്ക്കും ഓരോരുത്തരുടെയും മുഖം മാറിത്തുടങ്ങിയിരുന്നു.
ശ്രദ്ധ മുഴുവൻ പ്രതികരണത്തിൽ
സാബുമോന് നൽകാനുള്ള പ്രതികരണത്തിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. തങ്ങൾക്ക് കിട്ടിയ റോസ്റ്റിംഗിന് കുറിക്ക് കൊള്ളുന്ന മറുപടി നൽകാൻ ഓരോരുത്തരും ശ്രദ്ധിച്ചിരുന്നു.
കാത്തിരിപ്പോടെ പ്രേക്ഷകർ
എന്തൊക്കെയായാലും ആരൊക്കെയാണ് ടോപ് ഫൈവിൽ എത്തുന്ന മത്സരാർത്ഥികളെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകരും പ്രേക്ഷകരും.