ബിബി ഹൗസിൽ ഏഴിന്റെ പണിയുമായി എത്തുന്ന റിയാസിന്റെ പ്രോമോ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ
ചാലഞ്ചർ ഈസ് കമിങ്
ബിഗ് ബോസ് സീസൺ സെവനിലെ ഹോട്ടൽ ടാസ്കിലാണ് റിയാസ് ചലഞ്ചറായി വീട്ടിലേയ്ക്ക് എത്തുന്നത്.
സംസാരിക്കാൻ പ്രശ്നം ഉണ്ടോ ?
റിയാസിനെ കണ്ട് അമ്പരപ്പോടെ നിൽക്കുന്ന മത്സരാർത്ഥികളെയും ലക്ഷ്മിയോട് ‘എന്നോട് സംസാരിക്കാൻ എന്തെങ്കിലും പ്രശ്നമുണ്ടോ’ എന്ന് ചോദിക്കുന്ന റിയാസിനെയും പ്രൊമോയിൽ കാണിക്കുന്നുണ്ട്.
ലക്ഷ്മിയോട് കൊമ്പ് കോർത്ത് റിയാസ്
വന്നപാടെ ബിബി ഹോട്ടലിലെ ജനറൽ മാനേജരായ ലക്ഷ്മിയോട് കൊമ്പുകോർക്കുന്ന റിയാസിനെ പ്രേക്ഷകർക്ക് പ്രൊമോയിൽ കാണാം.
ഓഹോ ....അതെയോ
റിയാസിന്റെ ചോദ്യങ്ങൾക്ക് ബദലായി ലക്ഷ്മി പറയുന്ന മറുപടി കേട്ട് റിയാസ് അന്താളിച്ച് നിൽക്കുന്നതും വ്യക്തമാണ്.
നിലപാടുകൾ കൊണ്ടും പ്രകടനം കൊണ്ടും മറ്റ് മത്സരാർത്ഥികൾക്ക് വൻ വെല്ലുവിളിയായി മാറിയിരുന്ന റിയാസ് ബിഗ് ബോസ് 7ൽ എത്തുമ്പോൾ എന്താകുമെന്ന് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു.