ഒന്‍പതാം വാരത്തിന്‍റെ ആരംഭത്തില്‍ തന്നെ രണ്ട് പ്രധാന മത്സരാര്‍ഥികളുടെ പുറത്താവലിനാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. ജിഷിന്‍ മോഹനും അഭിലാഷുമായിരുന്നു അത്.
സർപ്രൈസ്
മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കും മറ്റൊരു സര്‍പ്രൈസും ബിഗ് ബോസ് ഒരുക്കുകയാണ്. സീസണ്‍ 7 ലെ ഫാമിലി വീക്ക് ആരംഭിക്കുകയാണ് ഈ ആഴ്ച.
ഫാമിലി വീക്ക്
ഹൗസില്‍ നിലവിലുള്ള മത്സരാര്‍ഥികളുടെ കുടുംബങ്ങള്‍ അവരെ കാണാനായി ബിഗ് ബോസിലേക്ക് എത്തുന്ന ആഴ്ചയാണ് ഫാമിലി വീക്ക്. ഇതിന്‍റെ ആദ്യ പ്രൊമോയും ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്.
ആദ്യം എത്തുന്നത് ഇവർ
പ്രോമോ പ്രകാരം ഹൗസിലെ അടുത്ത സുഹൃത്തുക്കളായ അനീഷിന്‍റെയും ഷാനവാസിന്‍റെയും കുടുംബങ്ങളാണ് ആദ്യം എത്തുന്നത്.
സൂചന
ഷാനവാസിന്‍റെ ഭാര്യയും മക്കളും അനീഷിന്‍റെ അനുജനും അമ്മയുമാണ് ഫാമിലി വീക്കിന്‍റെ ഭാഗമായി ഹൗസിലേക്ക് എത്തുന്നത് എന്നാണ് പ്രൊമോയിലെ സൂചന.
പ്രതീക്ഷ
തീർച്ചയായും ഫാമിലിയോടൊപ്പം കുറച്ച് സമയം സ്പെൻഡ് ചെയ്യണമെന്ന് ആഗ്രഹമുള്ളവരാണ് മുഴുവൻ മത്സരാർത്ഥികളും.
കാത്തിരിപ്പ്
അതുകൊണ്ട് തന്നെ ബിഗ് ബോസ് നൽകുന്ന ടാസ്ക് ഇവരെല്ലാം പൂർത്തിയാക്കും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ.