നിലവിലുള്ള പതിനൊന്ന് മത്സരാർഥികളിൽ നെവിനാണ് പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെട്ട എന്റർടൈനർ. പക്ഷെ നെവിൻ പണിയെടുക്കാൻ കുറച്ച് മടിയനാണ്.
മടിയാണ് മെയിൻ
കിച്ചണിലെ പണികൾ ആയിക്കോട്ടെ, ബാത്രൂം ക്ലീനിങ് ആയിക്കോട്ടെ നെവിൻ മടിച്ച് മടിച്ചാണ് സകലകാര്യങ്ങളും ചെയ്യുന്നത്.
ബിഗ് ബോസാണ് താരം
ബിഗ് ബോസ് നൽകിയ സീക്രട്ട് ടാസ്കിൽ ഫുഡ് കഴിക്കാൻ നെവിനെ വിളിക്കാത്തതിൽ ആര്യനെ ശപികുക വരെ ചെയ്ത ആളാണ് നെവിൻ.അതേ നെവിന് ചെറിയൊരു ടാസ്ക് കൊടുത്ത ബിഗ് ബോസ് ആയിരുന്നു ഇന്നലത്തെ താരം.
ബിഗ്‌ബോസിന്റെ നിർദ്ദേശം
ആരാണ് ഹൗസിൽ വെസൽ ക്ലീനിങ് ചെയ്യേണ്ടതെന്ന ചോദ്യത്തിന് വോട്ടെടുപ്പിലൂടെ പ്രേക്ഷകർ തെരഞ്ഞെടുത്തത് നെവിനെ ആണെന്നും, ഒറ്റയ്ക്ക് വെസൽ ക്ലീൻ ചെയ്യണമെന്നും ബിഗ് ബോസ് നിർദ്ദേശം നൽകി
മടിയനായ നെവിൻ
അല്ലെങ്കിലേ മടിയനായ നെവിൻ താൻ ഇതെങ്ങനെ തീർക്കുമെന്ന ടെൻഷനിലായിരുന്നു. എന്നാൽ സഹമത്സരാർഥികൾക്ക് നെവിന് പണി കിട്ടിയതിൽ സന്തോഷമായിരുന്നു.
പ്രേക്ഷക ചർച്ചകൾ
ബസ്സർ ടു ബസ്സർ നെവിൻ ടാസ്ക് ചെയ്‌തെങ്കിലും മടിയനായ നെവിൻ ഇനിയും എത്രനാൾ ഹൗസിൽ ഉണ്ടാവുമെന്നാണ് ഇപ്പോൾ പ്രേക്ഷകർ ചർച്ച ചെയ്യുന്നത്.
ഭിന്നാഭിപ്രായങ്ങൾ
വീട്ടിലെ പണിയെടുക്കാൻ മടിയനും ടാസ്കിൽ പിന്നോട്ടുമായ നെവിൻ ഹൗസിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് ഒരു കൂട്ടർ പറയുമ്പോൾ നെവിൻ പോയാൽ ഹൗസിലെ എന്റർടൈൻമെന്റ് പോകുമെന്നാണ് ചിലരുടെ അഭിപ്രായം.