Agriculture
നീര്‍വാര്‍ച്ചാ സൗകര്യമുള്ള, സൂര്യപ്രകാശ ലഭ്യതയുള്ള ഇടമാണ് വേണ്ടത്.
വിത്തുപാകി തൈകള്‍ ഉണ്ടാക്കി പറിച്ചുനട്ടാണ് കൃഷിചെയ്യേണ്ടത്.
ആര്‍ക്ക കല്യാണ്‍ എന്ന ഇനമാണ് കേരളത്തിനു പറ്റിയത്. പാകി 6-8 ആഴ്ചയ്ക്കുശേഷം തൈകള്‍ പറിച്ചുനടാം.
അടിവളമായി കാലിവളം ഇട്ട് മണ്ണിളക്കി, 15 സെ. മീ. അകലത്തില്‍ വാരങ്ങള്‍ എടുത്ത് 10 സെ. മീ. അകലത്തില്‍ തൈകള്‍ നടുക.
നട്ടശേഷം ഉടൻ നനച്ചു കൊടുക്കണം.
നടുമ്പോള്‍ അടിവളമായി 600 ഗ്രാം യൂറിയ, ഒരു കി.ഗ്രാം രാജ്‌ഫോസ്, 500 ഗ്രാം മ്യൂററ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കുക.
കളകൾ ഉള്ളി കൃഷിക്ക് ദോഷകരമാണ്. കളകളെ യഥാസമയം നീക്കം ചെയ്യണം.
ഉള്ളി വിളവെടുക്കാന്‍ ഏകദേശം 140 ദിവസം വേണ്ടി വരും.
കാപ്സിക്കം വീട്ടിൽ വിളയിക്കാം, ഇതാ ഇങ്ങനെ
മധുര ചോളം വീട്ടുവളപ്പിലും കൃഷി ചെയ്യാം
ആവശ്യത്തിന് പച്ചമുളക് ഇനി വീട്ടിൽത്തന്നെ വളർത്താം
ചീരക്കൃഷി ചെയ്യാനൊരുങ്ങുകയാണോ? അറിയേണ്ടതെല്ലാം