Agriculture
നമ്മുടെ ആഹാരങ്ങളിലെ സ്ഥിരസാന്നിധ്യമായ പച്ചമുളക് അല്പം ഒന്ന് ശ്രദ്ധിച്ചാൽ വീട്ടിൽ തന്നെ ധാരാളമായി കൃഷി ചെയ്ത് എടുക്കാം.
പച്ചമുളകിൻ്റെ വിത്താണ് നടാൻ എടുക്കേണ്ടത്. പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കണം.
നന്നായി ഉണങ്ങിയ ചാണകപ്പൊടി, മണ്ണില്‍ ചേർത്ത് വിത്ത് പാകുക.
രാവിലെയോ വൈകുന്നേരമോ ചെറിയ അളവിൽ വെള്ളം തളിച്ചു കൊടുക്കണം.
വിത്ത് മുളച്ച് വന്നാൽ ഒരു മാസമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാം.
പറിച്ചുനടാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും നന്നായി മണ്ണിളക്കി നനച്ചു ആദ്യമേ പാകപ്പെടുത്തിയെടുക്കണം.
പറിച്ചുനട്ട തൈകള്‍ക്ക് മൂന്നുനാലുദിവസം തണല്‍ നല്കണം.
കുറച്ചു ദിവസത്തിന് ശേഷം കാലിവളം, എല്ലുപൊടി എന്നിവ ഇട്ടു കൊടുക്കണം. ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളവും ചേര്‍ത്ത് വളമായി നല്കണം.
ചെടികള്‍ക്ക് താങ്ങു നല്കണം. മുളക് വളർച്ചയ്ക്ക് അനുയോജ്യമായ താപനില പരിധി 20⁰-25⁰C ആണ്.
ചീരക്കൃഷി ചെയ്യാനൊരുങ്ങുകയാണോ? അറിയേണ്ടതെല്ലാം
പണച്ചിലവില്ലാതെ തന്നെ പുതിന കൃഷി, ഇക്കാര്യങ്ങൾ ഓർത്തോളൂ
കാപ്സിക്കം വാങ്ങാനിനി കടയിലേക്കോടേണ്ട, വീട്ടിൽ തന്നെ വളർത്താം
ബാൽക്കണിയിൽ ചെടി വയ്ക്കാം, സ്ഥലം പരമാവധി പ്രയോജനപ്പെടുത്താം