Agriculture

കാപ്സിക്കം

വിദേശി ആണെങ്കിലും ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിൽ തനി നാടൻ ആയി മാറിയ ഒന്നാണ് കാപ്‌സിക്കം. ‌

Image credits: pixabay

വീട്ടിലും

സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന കാപ്‌സിക്കം നമ്മുടെ വീട്ടിലും വിളയിക്കാം.

Image credits: picabay

ചട്ടിയിലോ ഗ്രോബാഗിലോ

സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കൃഷി ആരംഭിക്കുന്നതാണ് നല്ലത്. ചട്ടിയിലോ ഗ്രോബാഗിലോ  കാപ്‌സിക്കം വളര്‍ത്താം. ഒരു ചെടിയില്‍ നിന്ന് നാല് മാസത്തോളം വിളവ് ലഭിക്കും.

Image credits: pixabay

മണ്ണ്

എല്ലാതരത്തിലുളള മണ്ണിലും വളരുമെങ്കിലും നീര്‍വാര്‍ച്ചയുളള മണ്ണായാല്‍ കൂടുതല്‍ നല്ലത്. വളപ്രയോഗവും ജലസേചനവും അത്യാവശ്യമാണ്.

Image credits: pixabay

ചാലുകള്‍

നന്നായി കിളച്ചിളക്കിയ മണ്ണില്‍ 45 സെന്റീമീറ്റര്‍ അകലത്തില്‍ ചാലുകളെടുക്കണം. 

Image credits: pixabay

വിത്ത് വിതയ്ക്കാം

ചാണകപ്പൊടി ഇട്ട ശേഷം വിത്ത് വിതയ്ക്കാം. ഒരാഴ്ചയ്ക്കുളളില്‍ ഇല വന്നുതുടങ്ങും.

Image credits: pixabay

ജൈവവളം

കൃത്യമായ ഇടവേളകളില്‍ വെളളം നനച്ചുകൊടുക്കേണ്ടതാണ്. തൈകള്‍ നട്ട ശേഷം ജൈവവളം ചേര്‍ക്കാം. കായ്കള്‍ക്ക് തിളക്കമാകുമ്പോള്‍ വിളവെടുത്തു തുടങ്ങാം.

Image credits: pixabay

മാറ്റി നടണം

വിത്തുകള്‍ ഗ്രോബാഗിലാണ് വിതച്ചതെങ്കില്‍ ഒരു മാസത്തിനുള്ളില്‍ മാറ്റി നടേണ്ടതാണ്.

 

Image credits: pixabay

ബാൽക്കണിയിൽ ചെടി വയ്ക്കാം, സ്ഥലം പരമാവധി പ്രയോജനപ്പെടുത്താം

അടുക്കളത്തോട്ടം: തുടക്കക്കാരാണോ? അല്പം ശ്രദ്ധ മതി നല്ല വിളവ് കിട്ടും

ലാഭകരമാണ് കൂൺകൃഷി, തുടക്കക്കാർക്ക് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

തുടക്കക്കാരാണോ? വീട്ടിൽ ചെടി നടുമ്പോൾ ഇക്കാര്യങ്ങളും പരി​ഗണിക്കാം