Agriculture
ബാൽക്കണിയിൽ ചെടി വയ്ക്കണമെന്നും പച്ചക്കറി നടണം എന്നും ഒക്കെ ആഗ്രഹമുള്ള ഒരുപാട് ആളുകൾ കാണും. എന്നാൽ, ചെറിയ ബാൽക്കണിയാണെങ്കിൽ എന്ത് ചെയ്യും?
ബാൽക്കണി ചെറുതാണെങ്കിൽ എങ്ങനെ ഉള്ള സ്ഥലം വച്ച് ഒരുപാട് ചെടികൾ വയ്ക്കാൻ സാധിക്കും?
വെർട്ടിക്കൽ രീതിയിൽ ചെടികൾ വയ്ക്കാം. സ്റ്റാൻഡുകളും മറ്റും വച്ചോ, ചുവരിൽ പാത്രങ്ങൾ വച്ചോ ഒക്കെ തട്ടുതട്ടായി ചെടികൾ വയ്ക്കാം.
ഹാംഗിംങ് ബാസ്കറ്റുകൾ ഉപയോഗിക്കാം. കനം കുറവുള്ളതായ ബാസ്കറ്റുകൾ വാങ്ങാൻ ശ്രദ്ധിക്കാം. അതിനനുസരിച്ചുള്ള ചെടികളും വേണം എടുക്കാൻ.
വിവിധ പാത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പരമാവധി സ്ഥലം കൂടി പരിഗണിക്കാം. പച്ചറികളോ, ചെടികളോ, ഔഷധസസ്യങ്ങളോ ഒക്കെ നടാം.
ചെറിയ സ്ഥലങ്ങളാണെങ്കിൽ പോലും പച്ചക്കറികളും മറ്റും നടാൻ നോക്കാം. കറിവേപ്പിലയോ, പച്ചമുളകോ ഒക്കെ നടാം.
വീട്ടിൽ ഉപയോഗിക്കാതെ വച്ചിരിക്കുന്ന സ്റ്റൂൾ, ബെഞ്ച്, കുഞ്ഞു ടേബിളുകൾ ഇവയെല്ലാം ചെടികൾ വയ്ക്കാനായി ഉപയോഗിക്കാം.
ചെടികളാണ് നടാൻ ആലോചിക്കുന്നതെങ്കിൽ സ്ഥലം കുറച്ച് വേണ്ടുന്ന, പരിചരണം അധികം ആവശ്യമില്ലാത്ത ചെടികൾ തിരഞ്ഞെടുക്കാം.
അടുക്കളത്തോട്ടം: തുടക്കക്കാരാണോ? അല്പം ശ്രദ്ധ മതി നല്ല വിളവ് കിട്ടും
ലാഭകരമാണ് കൂൺകൃഷി, തുടക്കക്കാർക്ക് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
തുടക്കക്കാരാണോ? വീട്ടിൽ ചെടി നടുമ്പോൾ ഇക്കാര്യങ്ങളും പരിഗണിക്കാം
ജൈവകൃഷി ചെയ്യുമ്പോൾ നടത്തേണ്ട കീട നിയന്ത്രണങ്ങൾ