Agriculture

കൂൺകൃഷി

കൂൺകൃഷി വളരെ ലാഭകരമാണ്. എന്നാൽ, കൂൺകൃഷി തുടങ്ങുമ്പോൾ തുടക്കക്കാർ അറിയേണ്ടതെന്തെല്ലാമാണ്?

Image credits: Getty

ഇനങ്ങള്‍

ചിപ്പിക്കൂണ്‍, പാല്‍ക്കൂണ്‍, വൈക്കോല്‍ കൂണ്‍ എന്നിവയാണ് കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്ന കൂണ്‍ ഇനങ്ങള്‍. 

Image credits: Getty

കൂൺ ബെഡ്

വൈക്കോൽ ഉപയോഗിച്ച് തയ്യാറാക്കുന്ന കൂൺ ബെഡിലാണ് കൂൺ നടേണ്ടത്. ബെഡിനായി തിരഞ്ഞെടുക്കുന്ന വൈക്കോല്‍ മികച്ച ഗുണനിലവാരമുള്ളതായിരിക്കണം. 

Image credits: Getty

വൈക്കോല്‍

വൈക്കോല്‍ 5-8 സെന്റീമീറ്റര്‍ നീളത്തില്‍ മുറിച്ചെടുത്ത് വെള്ളത്തില്‍ 12 മണിക്കൂർ കുതിർക്കാൻ ഇടുക

Image credits: Getty

പുഴുങ്ങിയെടുക്കുക

കുതിർത്ത വൈക്കോൽ വെള്ളം വാർന്നതിനുശേഷം 100° ചൂടില്‍ ആവിയില്‍ ഒരു മണിക്കൂര്‍ പുഴുങ്ങിയെടുക്കുക. പുഴുങ്ങിയ വൈക്കോൽ ഇളംവെയിലിൽ ചൂടാക്കുക.

Image credits: Getty

കൂണ്‍ വിത്ത്

നല്ല കട്ടിയുള്ള സുതാര്യമായ പ്ലാസ്റ്റിക് കൂടാണ് കൃഷിക്ക് അനുയോജ്യം. വൈക്കോല്‍ ചെറുചുരുളുകളാക്കി കൂടിന്റെ അടിഭാഗത്തു വെച്ച് അതിനു മുകളില്‍ വശങ്ങളില്‍ മാത്രമായി കൂണ്‍ വിത്ത് വിതറുക. 

Image credits: Getty

സുഷിരങ്ങളിടുക

കവറിന്റെ മുകളറ്റം വരെ വൈക്കോല്‍ ചുരുളും കൂണ്‍ വിത്തും ഇട്ടശേഷം  മുകള്‍ഭാഗം ചരടുപയോഗിച്ചു നന്നായി കെട്ടിമുറുക്കുക. കൂടിന്റെ എല്ലാ വശങ്ങളിലും സൂചി ഉപയോഗിച്ച്‌ ചെറു സുഷിരങ്ങളിടുക. 

Image credits: Getty

സൂര്യപ്രകാശം വേണ്ട

തയാറാക്കിയ കൂണ്‍ ബെഡുകള്‍ സൂര്യപ്രകാശം കിട്ടാത്ത സ്ഥലങ്ങളില്‍ തമ്മില്‍ തൊടാത്ത അകലത്തില്‍ വയ്ക്കുക. 12 ദിവസം കഴിയുമ്പോൾ പ്ലാസ്റ്റിക് കവര്‍  കീറി കൂണ്‍ ബെഡ് പുറത്തെടുക്കുക

 

Image credits: Getty

വെള്ളം

രാവിലെയും വൈകിട്ടും വെള്ളം തളിച്ച്‌ കൊടുക്കുക. കീടങ്ങളെ നശിപ്പിക്കാൻ വെളുത്തുള്ളി ചതച്ച മിശ്രിതം ഉപയോഗിക്കുക.

Image credits: Getty

തുടക്കക്കാരാണോ? വീട്ടിൽ ചെടി നടുമ്പോൾ ഇക്കാര്യങ്ങളും പരി​ഗണിക്കാം

ജൈവകൃഷി ചെയ്യുമ്പോൾ നടത്തേണ്ട കീട നിയന്ത്രണങ്ങൾ

മുറ്റത്ത് സ്ഥലമില്ലേ? ബാൽക്കണിയിലും വളർത്താം പഴങ്ങൾ

വെള്ളത്തിൽ ചെടികൾ വളർത്തുന്നവരാണോ? ഇക്കാര്യം ശ്രദ്ധിക്കാം