കൃത്യമായ സ്ഥലം തന്നെ വേണം അടുക്കളത്തോട്ടത്തിന് തെരഞ്ഞെടുക്കാൻ. നല്ല വായുസഞ്ചാരവും നല്ല സൂര്യപ്രകാശവും കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കാം.
Image credits: Getty
ചെടികൾ
തുടക്കക്കാരെന്ന നിലയിൽ വളരെ എളുപ്പം വളരുന്ന, അധികം പരിചരണം ആവശ്യമില്ലാത്ത പച്ചക്കറികൾ വേണം നടാനായി തെരഞ്ഞെടുക്കാൻ. തക്കാളി, പച്ചമുളക്, ചീര ഒക്കെ പരീക്ഷിക്കാം.
Image credits: Getty
മണ്ണ്
നല്ല മണ്ണും നല്ല വളവും നല്ല വിളവിന് ആവശ്യമാണ്. പോട്ടിംഗ് മിശ്രിതത്തിലും തെരഞ്ഞെടുക്കുന്ന വളത്തിലും ശ്രദ്ധ വേണം. പഴത്തോലുകൾ, ഉള്ളിത്തോൽ, മുട്ടത്തോട് എന്നിവയെല്ലാം ചെടികൾക്കിടാം.
Image credits: Getty
വെള്ളം
എപ്പോഴും കരുതലോടെ വേണം വെള്ളം നനയ്ക്കാൻ. അമിതമായി വെള്ളം നൽകുന്നതും കുറവ് മാത്രം വെള്ളം നൽകുന്നതും ചെടികൾക്ക് മോശമാണ്. ഓരോ പച്ചക്കറിക്കും വേണ്ട അളവിൽ വെള്ളം നൽകാം.
Image credits: Getty
വിളവ്
നാം നടുന്ന പച്ചക്കറി വിളവെടുക്കുന്നത് നമുക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ, കൃത്യമായി പാകമായിട്ട് വേണം വിളവെടുക്കാൻ. അത് മറക്കരുത്.