Agriculture
കാപ്സിക്കം എങ്ങനെ വീട്ടില്‍ നട്ടുവളര്‍ത്താം. സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കൃഷി ആരംഭിക്കുന്നതാണ് നല്ലത്.
തൈ നടാൻ നന്നായി സൂര്യപ്രകാശം ലഭിക്കുന്നതും നീർവാർച്ചയുള്ളതുമായ സ്ഥലം തിരഞ്ഞെടുക്കുക.
വിത്ത് പാകി മുളപ്പിച്ച ശേഷം തൈകൾ പറിച്ചു നടാം.
ജൈവവളം ചേർത്ത് മണ്ണ് നന്നായി കിളച്ച് തൈ നടാൻ ഇടം ഒരുക്കുക. എല്ലാ ദിവസവും നനച്ചു കൊടുക്കണം.
ചാണകം, കംപോസ്റ്റ്, തേയിലച്ചണ്ടി തുടങ്ങിയ ജൈവവളങ്ങൾ ഉപയോഗിക്കാം.
വേപ്പെണ്ണ പോലുള്ള പ്രകൃതിദത്ത കീടനാശിനികൾ ഉപയോഗിച്ച് കീടങ്ങളെ നിയന്ത്രിക്കാം.
45 മുതൽ 60 ദിവസത്തിനുള്ളിൽ വിളവെടുപ്പ് തുടങ്ങാം.
ഒരു ചെടിയിൽ നിന്ന് 4-5 ക്യാപ്സിക്കം വരെ ലഭിക്കും. വിളവെടുത്ത ശേഷം 14 ദിവസത്തിനുള്ളിൽ വീണ്ടും വിളവെടുക്കാം.
മധുര ചോളം വീട്ടുവളപ്പിലും കൃഷി ചെയ്യാം
ആവശ്യത്തിന് പച്ചമുളക് ഇനി വീട്ടിൽത്തന്നെ വളർത്താം
ചീരക്കൃഷി ചെയ്യാനൊരുങ്ങുകയാണോ? അറിയേണ്ടതെല്ലാം
പണച്ചിലവില്ലാതെ തന്നെ പുതിന കൃഷി, ഇക്കാര്യങ്ങൾ ഓർത്തോളൂ