Agriculture
സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്ഥലം തെരഞ്ഞെടുക്കുക.
നല്ല നീർവാർച്ചയും വളക്കൂറുമുള്ള മണ്ണിൽ വിത്ത് പാകണം.
കമ്പോസ്റ്റ് അല്ലെങ്കിൽ ചാണകപ്പൊടി ചേർത്ത് മണ്ണ് നന്നായി കിളച്ചൊരുക്കുക.
വിത്തുകൾ നേരിട്ട് മണ്ണിൽ നടാം. വിത്ത് നടുമ്പോൾ, 2-3 ഇഞ്ച് താഴ്ചയിൽ കുഴിയെടുത്ത് ഓരോന്നായി നടുക.
വരികൾ തമ്മിൽ ഏകദേശം 2-3 അടി അകലം നൽകുക.
വിത്തുകൾ നട്ട ശേഷം നനയ്ക്കുക. മണ്ണ് എപ്പോഴും ഈർപ്പമുള്ളതാക്കാൻ ശ്രദ്ധിക്കുക.
ചെടികൾ വളരുമ്പോൾ ആവശ്യത്തിന് വളം ചേർക്കുക. ജൈവവളങ്ങൾ ഉപയോഗിക്കുക.
ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളോ കീടങ്ങളോ ബാധിച്ചാൽ ഉടൻ തന്നെ പ്രതിവിധി ചെയ്യുക.
കതിരിലെ രോമങ്ങൾ തവിട്ടുനിറമാകുമ്പോൾ സ്വീറ്റ് കോൺ വിളവെടുക്കാൻ പാകമാകും.
ആവശ്യത്തിന് പച്ചമുളക് ഇനി വീട്ടിൽത്തന്നെ വളർത്താം
ചീരക്കൃഷി ചെയ്യാനൊരുങ്ങുകയാണോ? അറിയേണ്ടതെല്ലാം
പണച്ചിലവില്ലാതെ തന്നെ പുതിന കൃഷി, ഇക്കാര്യങ്ങൾ ഓർത്തോളൂ
കാപ്സിക്കം വാങ്ങാനിനി കടയിലേക്കോടേണ്ട, വീട്ടിൽ തന്നെ വളർത്താം