userpic
user icon

Jithin SR

jithinsr@asianetnews.in

Jithin SR

Jithin SR

jithinsr@asianetnews.in

2017 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് വീഡിയോ പ്രൊഡ്യൂസർ. പ്രിന്റ്, ഡിജിറ്റൽ മീഡിയകളിലായി സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ​ഗ്രൗണ്ട് റിപ്പോർട്ടുകൾ, കേരളത്തിലെ ഏറ്റവും വലിയ ന​ഗറായി അറിയപ്പെടുന്ന രാജാജി ന​ഗറിനെ അടിസ്ഥാനമാക്കിയ ഡോക്യുമെന്ററി, രാഷ്ട്രീയ-വിനോദ മേഖലകളിലെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ എന്നിവ 12 വർഷത്തെ മാധ്യമപ്രവർത്തന കാലയളവിൽ ചെയ്തു. വീഡിയോ പ്രൊഡക്ഷൻ, സോഷ്യൽ മീഡിയ വീഡിയോ സ്ട്രാറ്റജി, ടീം മാനേജ്മെന്റ് എന്നിവയിൽ പരിചയം. ഇം​ഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ജേണലിസത്തിൽ പോസ്റ്റ് ​ഗ്രാജ്വേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്. ഇ മെയില്‍: jithinsr@asianetnews.in

    odisha health minister Naba Kishore Das shot by a policeman succumbs to bullet injuries

    പൊലീസുകാരന്റെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി മരിച്ചു

    Jan 29, 2023, 9:25 PM IST

    ഒഡിഷ ആരോ​ഗ്യമന്ത്രി പൊലീസുകാരന്റെ വെടിയേറ്റ് മരിച്ചു

    this is how malayalis in delhi celebrates onam

    മറുനാട്ടിലും ഓണം കളറാക്കാൻ മലയാളികൾ

    Sep 7, 2022, 10:32 AM IST

    മറുനാട്ടിലും ഓണം കളറാക്കാൻ മലയാളികൾ; ഉത്രാടത്തിരക്കിൽ ഉത്തരേന്ത്യൻ മാർക്കറ്റുകളും

    onam 2022 how kerala people celebrates onam by making sadhya

    വടക്കും തെക്കും വൈവിധ്യമായ ഓണസദ്യകൾ

    Sep 7, 2022, 9:45 AM IST

    വടക്കും തെക്കും വൈവിധ്യമായ ഓണസദ്യകൾ

    this is how villages in Palakkad celebrates onam

    ഓലമെടയൽ, അമ്മിക്കല്ലിൽ തേങ്ങയരക്കൽ‌; നാട്ടിൻപുറങ്ങളിൽ ഓണാഘോഷം വെറൈറ്റി!

    Sep 6, 2022, 7:25 PM IST

    ഓലമെടയൽ, അമ്മിക്കല്ലിൽ തേങ്ങയരക്കൽ‌; നാട്ടിൻപുറങ്ങളിൽ ഓണാഘോഷം വെറൈറ്റി!

    this is how nanjinad people celebrates onam

    അത്തപ്പൂവിടും, ഓണം ആഘോഷിക്കും; നാഞ്ചിനാട്ടിലെ ഓണക്കാഴ്ചകൾ! 

    Sep 3, 2022, 2:43 PM IST

    ഞങ്ങളെന്നും പഴയ പോലെ തന്നെ, അത്തപ്പൂവിടും, ഓണം ആഘോഷിക്കും; നാഞ്ചിനാട്ടിലെ ഓണക്കാഴ്ചകൾ! 

    the Lion of Karnataka Gangadharrao Balakrishna Deshpande

    കർണ്ണാടക സിം​ഹം ഗംഗാധർ റാവു ദേശ്‌പാണ്ഡെ|സ്വാതന്ത്ര്യസ്പർശം|India@75

    Aug 2, 2022, 10:04 AM IST

    മൈസൂർ രാജ്യത്തെ ആദ്യ ഖാദി സ്ഥാപനം അവിടെ അദ്ദേഹം  തുറന്നു.  ഖാദി പ്രചാരണത്തിന്റെ നായകനായ അദ്ദേഹം ഖാദി ഭാഗീരഥൻ എന്നുമറിയപ്പെട്ടു.

    G Tec offers courses to secure best career options in accounting

    SAP പഠിക്കാം, അക്കൗണ്ടിങ്ങിൽ ഏറ്റവും മികച്ച ജോലി നേടാം

    Jun 23, 2022, 11:38 AM IST

    പ്രൊഫഷണൽ സ്കിൽ വികസിപ്പിക്കാൻ അത്യാവശ്യമായ SAP, TallyPrime, Peachtree Sage 50, QuickBooks തുടങ്ങിയ സോഫ്റ്റ് വെയറുകളുടെ ഏറ്റവും പുതിയ പതിപ്പിൽ സെൻട്രൽ, ഡയറക്റ്റ് സർട്ടിഫിക്കേഷൻ ഉറപ്പാക്കുകയാണ് ജി-ടെക് കമ്പ്യൂട്ടർ എജ്യുക്കേഷൻ നൽകുന്ന കോഴ്സുകൾ

    Bhima super woman season 2 grand finale exclusive invite for sithara krishnakumar musical night

    സിതാരയുടെ സം​ഗീതപരിപാടി നേരിൽ കാണാൻ അവസരം

    May 10, 2022, 12:03 PM IST

    പ്രശസ്ത ഗായിക സിത്താര അവതരിപ്പിക്കുന്ന സംഗീത പരിപാടി നേരിൽ കണ്ടാസ്വദിക്കാം.   https://bit.ly/3M1nxMI ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ നൽകൂ. ദുബായിൽ നടക്കുന്ന ഭീമാ സൂപ്പർ വുമൺ ഗ്രാൻഡ് ഫിനാലെ കാണാനുള്ള എക്സ്ക്ലൂസീവ് ഇൻവൈറ്റ് സൗജന്യമായി  നേടൂ. 

    lion hunts down cow in gujarat video goes viral

    സിംഹം വേട്ടയാടുന്നത് ലൈവായി കാണാന്‍ യുവാക്കളുടെ കൊടുംക്രൂരത; ജനരോഷം, ദൃശ്യങ്ങള്‍ പുറത്ത്

    Oct 17, 2020, 3:00 PM IST

    സിംഹത്തിന്റെ വേട്ടയാടല്‍ തല്‍സമയം കാണാനും അതിന്റെ വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് വൈറലാകാനും ഒരു സംഘം ഒരു വഴി കണ്ടെത്തി. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ നടന്ന സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

    Enforcement Directorate questions Bineesh Kodiyeri for 8 hours

    ബിനീഷിന്റെ ചോദ്യം ചെയ്യല്‍ എട്ടാംമണിക്കൂറില്‍, ഇഡി റീജ്യണല്‍ ഡയറക്ടറും സംഘത്തില്‍

    Sep 9, 2020, 7:35 PM IST

    സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് എട്ടുമണിക്കൂറിലധികമായി ചോദ്യം ചെയ്യല്‍ തുടരുന്നത്. രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്.
     

    eia 2020  draft opinion poll

    ഇഐഎ 2020 അനുകൂലിക്കുന്നവരുണ്ടോ? അഭിപ്രായ സര്‍വേഫലം

    Aug 13, 2020, 9:41 PM IST

    രാജ്യത്ത് നിലവിലുള്ള പരിസ്ഥിതി നിയമങ്ങളില്‍ വലിയ മാറ്റം വരുത്താനുദ്ദേശിക്കുന്ന ഇഐഎയാണ് കൊവിഡ് കാലത്തും രാജ്യത്തെ പ്രധാന ചര്‍ച്ചാവിഷയം. സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ പ്രതിഷേധം പിന്നീടാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയത്. ഈ വിഷയത്തില്‍
    കേന്ദ്രസര്‍ക്കാറിന്റെ കരട് പരിസ്ഥിതി വിജ്ഞാപനത്തെ അനുകൂലിക്കുന്നവരുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലം.

    kozhikode majeed family survival in crisis after death in bahrain

    ആശുപത്രിയില്‍ പോലുമെത്താതെ കൊവിഡിന് കീഴടങ്ങിയവര്‍, ഭാവിയെ നോക്കി പകച്ചുനില്‍ക്കുന്ന കുടുംബങ്ങള്‍

    Jun 24, 2020, 11:11 AM IST

    കൊവിഡ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചവരിലേറെയും മലയാളികളാണ്. ആശുപത്രികളില്‍ പ്രവേശനം കിട്ടാതെ ലേബര്‍ ക്യാമ്പിലും ചെറുമുറികളിലും കിടന്നാണ് സാധാരണക്കാരും തൊഴിലാളികളുമടക്കമുള്ള നിരവധി പേര്‍ മരിച്ചത്. അവരുടെ കുടുംബാംഗങ്ങള്‍ ഭാവിയെ നോക്കി പകച്ചുനില്‍ക്കുകയാണ്.
     

    angamaly child health condition improves next 8 hours crucial

    അങ്കമാലിയിലെ കുഞ്ഞ് മുലപ്പാല്‍ കുടിച്ചു, കൈകാലുകള്‍ അനക്കുകയും കരയുകയും ചെയ്തു

    Jun 24, 2020, 8:52 AM IST

    അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞുകൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഇനിയുള്ള എട്ട് മണിക്കൂര്‍ നിര്‍ണ്ണായകമാകും. കഴിഞ്ഞ ദിവസങ്ങളില്‍ കുഞ്ഞ് മുലപ്പാല്‍ കുടിക്കുകയും കൈകാലുകള്‍ ഇളക്കുകളും കരയുകയും ചെയ്തത് പ്രതീക്ഷ നല്‍കുന്നുണ്ട്.
     

    whether modi government failed to curb daily fuel price hike opinion poll results

    മഹാമാരിക്കാലത്ത് ഇന്ധനവില പിടിച്ചുനിര്‍ത്തുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടോ?

    Jun 23, 2020, 9:54 PM IST

    കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി മറികടക്കാന്‍ ജനം നെട്ടോട്ടമോടുമ്പോഴാണ് ഇന്ധന വിലവര്‍ദ്ധനയുടെ അധികഭാരം ഇരട്ടപ്രഹരമായി മാറുന്നത്. ഇന്ധനവില നിര്‍ണ്ണയാധികാരം തിരികെ പിടിക്കുമെന്നും ലിറ്ററിന് 50 രൂപയ്ക്ക് പെട്രോള്‍ ലഭ്യമാക്കുമെന്നും വാഗ്ദാനം ചെയ്ത പാര്‍ട്ടിയാണ് രാജ്യം ഭരിക്കുന്നത്. ക്രൂഡ് ഓയില്‍ വില മാറ്റമില്ലാതെ തുടരുമ്പോഴുള്ള വിലവര്‍ദ്ധന നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നോ എന്നറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഫേസ്ബുക്ക് പോളിന്റെ ഫലമറിയാം.

    Aashiq Abu and Lijo Jose Pellissery against producers association decision on new films

    ഐ ഫോണില്‍ സിനിമെടുക്കാന്‍ ഫഹദ്, പുതിയ സിനിമകളുമായി ആഷിഖ്

    Jun 22, 2020, 2:33 PM IST

    പാതിവഴിയിലായ സിനിമകള്‍ പൂര്‍ത്തിയാക്കാതെ പുതിയ സിനിമ വേണ്ടെന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് സിനിമാ പ്രവര്‍ത്തകര്‍. പൂര്‍ണ്ണമായും ഐ ഫോണില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുകയാണ് ഫഹദ് ഫാസില്‍. നിര്‍മ്മാണവും ഛായാഗ്രഹണവും ഒന്നിച്ചുനിര്‍വഹിക്കുന്ന സിനിമയാണ് ആഷിഖ് അബു പ്രഖ്യാപിച്ചത്. 'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍' എന്നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചോദ്യം.
     

    do we less care about our mental health in the time of lock down opinion poll results

    കൊവിഡ് കാലത്ത് മാനസികാരോഗ്യം നാം കൈവിടുന്നോ? ഫേസ്ബുക്ക് പോള്‍ ഫലം

    Jun 17, 2020, 8:49 PM IST

    ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ വിഷാദരോഗത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് മനുഷ്യരെല്ലാം വീടിനുള്ളില്‍ അടച്ചിരുന്നപ്പോള്‍ മാനസികാരോഗ്യം നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞിരുന്നോ? സോഷ്യല്‍ മീഡിയക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലം.
     

    Malayalam film shooting restarted after lock down

    ഷൂട്ടിങ്ങിന് 50 പേര്‍ മാത്രം, സ്‌ക്രിപ്റ്റിലടക്കം മാറ്റംവരുത്തി പത്തോളം സിനിമകളുടെ ചിത്രീകരണം വീണ്ടും തുടങ്ങി

    Jun 15, 2020, 11:03 AM IST

    ലോക്ക് ഡൗണില്‍ മുടങ്ങിയ സിനിമാചിത്രീകരണം പുനരാരംഭിച്ചു. അവസാനഘട്ടത്തിലെത്തിയ 10 സിനിമകളുടെ ചിത്രീകരണമാണ് നടക്കുന്നത്. സ്‌ക്രിപ്റ്റിലടക്കം മാറ്റം വരുത്തിയാണ് ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന 'സുനാമി' ചിത്രീകരിക്കുന്നത്.
     

    who is responsible for degree student anju shaji suicide opinion poll

    അഞ്ജു ഷാജിയുടെ മരണത്തിന് ഉത്തരവാദികളാര്? സോഷ്യല്‍ മീഡിയ കരുതുന്നത്..

    Jun 10, 2020, 8:17 PM IST

    ഈ ദിവസങ്ങളില്‍ കേരളമാകെ ചര്‍ച്ച ചെയ്യുന്ന വിഷയം ഒരു ബിരുദവിദ്യാര്‍ത്ഥിയുടെ ആത്മഹത്യയാണ്. കോളേജ് അധികൃതര്‍ അപമാനിച്ച് ഇറക്കിവിട്ടതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നാണ് അഞ്ജുവിന്റെ കുടുംബം ആരോപിക്കുന്നത്. അതേസമയം ഹാള്‍ടിക്കറ്റിന് പിന്നില്‍ ഉത്തരങ്ങള്‍ കുറിച്ചുവച്ച് കോപ്പിയടിച്ചത് കണ്ടെത്തിയെന്ന വാദവും തെളിവുമായി കോളേജ് അധികൃതരും രംഗത്തെത്തി. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയ ആര്‍ക്കൊപ്പമാണ്? കാണാം ഇ പോള്‍..
     

    Malayalam cinema most paid actors and the remuneration

    മലയാളത്തിലെ ഏറ്റവും വിലയേറിയ താരമാര്? മുന്‍നിര നടന്മാരുടെ പ്രതിഫലത്തുക പുറത്ത്

    Jun 4, 2020, 12:42 PM IST

    കൊവിഡില്‍ ലോകമാകെ അടച്ചിടലിലൂടെ കടന്നുപോകുമ്പോള്‍ ഏറ്റവും പ്രതിസന്ധിയിലായ മേഖലകളിലൊന്നാണ് സിനിമ. പ്രതിസന്ധി തരണം ചെയ്യാന്‍ ഒടിടി പ്ലാറ്റ്‌ഫോമിലെ റിലീസിലേക്ക് മലയാളമടക്കം സിനിമകള്‍ കടക്കുകയാണ്. തിയേറ്ററുകള്‍ തുറക്കാന്‍ കാത്തിരിക്കുന്ന മലയാള സിനിമകളുടെ മാത്രം എണ്ണം 50ലധികമാണ്. കടന്നുപോകുന്ന പ്രതിസന്ധികളെ മറികടക്കാന്‍ നിര്‍മ്മാതാക്കള്‍ മുന്നോട്ടുവയ്ക്കുന്ന ഉപാധികളിലൊന്ന് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നതാണ്. ഈ പശ്ചാത്തലത്തില്‍ മലയാളത്തിലെ മുന്‍നിര താരങ്ങളുടെ പ്രതിഫലം എത്രയാണെന്ന് അറിയാം.
     

    18 terrorists killed in the time of lock down total in 2020 turns 50

    ജമ്മു കശ്മീരില്‍ ലോക്ക് ഡൗണ്‍ കാലത്ത് സൈന്യം കൊലപ്പെടുത്തിയത് 18 തീവ്രവാദികളെ

    Apr 24, 2020, 7:20 PM IST

    ലോക്ക് ഡൗണ്‍ കാലത്ത് മാത്രം ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത് 18 തീവ്രവാദികള്‍. ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്‌കര്‍ ഇ തൊയ്ബയുടെയും ഹിസ്ബുള്‍ മുജാഹിദീന്റെയും മുന്‍നിര കമാന്‍ഡര്‍മാരടക്കം 50 തീവ്രവാദികളാണ് ഇക്കൊല്ലം മാത്രം ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത്. 17 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. നാലുമാസം കൊണ്ട് ഒമ്പത് സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
     

    first tests of plasma therapy is encouraging says Arvind Kejriwal

    കൊവിഡിന് ഉത്തരമാകുമോ പ്ലാസ്മ ചികിത്സ? ആദ്യ ഫലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് കെജ്‌രിവാള്‍

    Apr 24, 2020, 5:08 PM IST

    കൊവിഡിനെ പ്രതിരോധിക്കാനുള്ള പ്ലാസ്മ തെറാപ്പി ചികിത്സ പ്രതീക്ഷയേകുന്നതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യത്ത് ദില്ലിയിലെ അടക്കം രണ്ട് ആശുപത്രികളിലെ 500ലധികം രോഗികളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്മ ചികിത്സ തുടങ്ങിയത്. കൂടുതല്‍ പേരില്‍ ചികിത്സ നടത്താനുള്ള നീക്കത്തിലാണ് ദില്ലി സര്‍ക്കാര്‍.
     

    west bengal bans mobile phones in covid hospitals

    'മൊബൈല്‍ ഫോണുകളിലൂടെ കൊവിഡ് വ്യാപനമുണ്ടാകാം', ആശുപത്രികളില്‍ നിരോധിച്ച് പശ്ചിമബംഗാള്‍

    Apr 24, 2020, 4:20 PM IST

    കൊവിഡ് ആശുപത്രികളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച് പശ്ചിമബംഗാള്‍ സര്‍ക്കാര്‍. കൊവിഡ് രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടമായി മൊബൈല്‍ ഫോണുകള്‍ മാറുന്നതായാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. കൊവിഡ് ആശുപത്രികളില്‍ ഒരാളും മൊബൈലുകള്‍ കയ്യില്‍ കരുതുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഉത്തരവില്‍ പറയുന്നു.
     

    aadujeevitham writer Benyamin talks to locked down expats

    കൊവിഡ് കാലത്ത് 'ആടുജീവിത'ത്തിന്റെ കഥാകാരന് പ്രവാസികളോട് പറയാനുള്ളത്

    Apr 18, 2020, 2:56 PM IST

    20 വര്‍ഷം വിദേശത്തു കഴിഞ്ഞ കഥാകൃത്ത് ബെന്യാമിനെ പ്രവാസികള്‍ ഇപ്പോള്‍ അനുഭവിക്കുന്ന വേദന നന്നായറിയാം. അദ്ദേഹത്തിന് പ്രവാസികളോട് പറയാനുള്ളത് കേള്‍ക്കാം.
     

    does beverages shut down on the outbreak of covid 19 in kerala

    കൊവിഡ് ഭീതിയില്‍ മദ്യശാലകള്‍ പൂട്ടണോ? അഭിപ്രായ സര്‍വേ ഫലം

    Mar 20, 2020, 6:28 PM IST

    കൊവിഡ് പശ്ചാത്തലത്തില്‍ ജനം കൂടുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയ എന്താണ് ചിന്തിക്കുന്നത്? അറിയാം ഫേസ്ബുക്ക് പോള്‍ ഫലം.

    ernakulam collector suhas timely interfere in britain native covid 19 case

    'രോഗബാധിതനായ ബ്രിട്ടീഷ് പൗരന്‍ നാടുവിടുന്നു', സന്ദേശമെത്തിയത് ടേക്ക് ഓഫിന് 15 മിനിറ്റ് മുമ്പ്

    Mar 15, 2020, 10:49 PM IST

    കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ രാജ്യം വിടാന്‍ വിമാനത്താവളത്തിലെത്തിയ വിവരം ജില്ലാ ഭരണകൂടം അറിയുന്നത് വിമാനം പറക്കുന്നതിന് 15 മിനിട്ട് മുമ്പ് മാത്രം. ഒമ്പതു മണിക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായ് വഴി ലണ്ടനിലേക്ക് പോകുമെന്നായിരുന്നു സന്ദേശം. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ സമയോചിത ഇടപെടലാണ് വഴിതടഞ്ഞ് രോഗിയെ തിരികെ ആശുപത്രിയിലെത്തിച്ചത്.

    COVID 19 two more cases confirmed in Kerala including a doctor

    തിരുവനന്തപുരത്ത് ഒരാള്‍ക്കു കൂടി കൊവിഡ്; സ്ഥിരീകരിച്ചത് വിദേശത്ത് കോഴ്‌സിനു പോയ ഡോക്ടര്‍ക്ക്

    Mar 15, 2020, 6:49 PM IST

    ഇന്ന് സംസ്ഥാനത്ത് രണ്ടുപേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടീഷ് പൗരനും വിദേശത്ത് കോഴ്‌സിന് പോയി മടങ്ങിയ ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 10944 പേരാണ് വീടുകളിലും ആശുപത്രികളിലുമായി ഇന്നുവരെ നിരീക്ഷണത്തിലുള്ളത്.
     

    51 injuries found on Ib officer ankit sharmas body

    12 തവണ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തി, മര്‍ദ്ദനത്തിന്റെ പാടുകള്‍ 33; പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങൾ

    Mar 14, 2020, 5:48 PM IST

    വടക്കുകിഴക്കന്‍ ദില്ലിയിലെ കലാപത്തില്‍ കൊല്ലപ്പെട്ട ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് കണ്ടെത്തല്‍. 51 പരിക്കുകളാണ് അങ്കിതിന്റെ ശരീരത്തില്‍ ഉള്ളതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കത്തി പോലെ മൂര്‍ച്ചയുള്ള വസ്തുകൊണ്ട്  12 തവണയെങ്കിലും കുത്തേറ്റിട്ടുണ്ട്. കാണാതായതിന്റെ തൊട്ടടുത്ത ദിവസം, ഫെബ്രുവരി 27ന് ചാന്ദ്ബാഗ് മേഖലയിലുള്ള വീടിന് സമീപത്തെ അഴുക്കുചാലിലാണ് അങ്കിത് ശര്‍മ്മയുടെ മൃതദേഹം കണ്ടെത്തിയത്.

    what makes Jyotiraditya Scindia quitting congress to join bjp? opinion poll results

    ഒറ്റദിവസം കൊണ്ട് സിന്ധ്യയെ ബിജെപിയിലെത്തിച്ചത് ഓപ്പറേഷന്‍ താമരയോ കോണ്‍ഗ്രസ് പിടിപ്പുകേടോ?

    Mar 11, 2020, 9:17 PM IST

    രാജ്യം പ്രധാനമന്ത്രിയുടെ കയ്യില്‍ സുരക്ഷിതമാണെന്നും കോണ്‍ഗ്രസിന് ഭാവിയില്ലെന്നും പ്രഖ്യാപിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് കൂടുമാറി. കമല്‍നാഥ് സര്‍ക്കാറിന്റെ ഭാവി കൂടി തുലാസിലാക്കിയ പ്രഖ്യാപനത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ പിടിപ്പുകേടോ ഓപ്പറേഷന്‍ താമരയോ? അഭിപ്രായ സര്‍വേ ഫലം.