അടുക്കളയിൽ ഏറ്റവും കൂടുതൽ വൃത്തി ഉണ്ടാവേണ്ടത് മഴക്കാലത്താണ്. ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേ.
വൃത്തിയാക്കാം
പാചകം ചെയ്യുന്നതിന് മുമ്പ് അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും പ്രതലങ്ങളും കഴുകി വൃത്തിയാക്കാൻ മറക്കരുത്.
ചൂട് വെള്ളം
ചൂട് വെള്ളം ഉപയോഗിച്ച് അടുക്കള വൃത്തിയാക്കുന്നതാണ് നല്ലത്. ഇത് അണുക്കളെ ഇല്ലാതാക്കാനും എളുപ്പത്തിൽ വൃത്തിയാക്കാനും സഹായിക്കുന്നു.
ഫ്രിഡ്ജ് ഡീഫ്രോസ്റ്റ്
രണ്ടാഴ്‌ച്ച കൂടുമ്പോൾ ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് ഈർപ്പം കൂടുമ്പോൾ ഐസ് അടിഞ്ഞുകൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.
അണുക്കൾ
ഫ്രീസറിനുള്ളിൽ ഐസ് അടിഞ്ഞുകൂടുമ്പോൾ ഈർപ്പം ഉണ്ടാവുകയും ഇത് ഭക്ഷണ സാധനങ്ങൾ കേടുവരാൻ കാരണമാവുകയും ചെയ്യുന്നു.
വ്യക്തി ശുചിത്വം
പാചകം ചെയ്യുന്നതിന് മുമ്പ് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാൻ മറക്കരുത്. കൂടാതെ നഖങ്ങൾ വെട്ടി വൃത്തിയാക്കുകയും മുടി കെട്ടിവയ്ക്കാനും ശ്രദ്ധിക്കണം.
ഉപകരണങ്ങൾ
പാചകം ചെയ്യുന്ന സമയത്ത് അടുക്കളയിൽ മൊബൈൽ ഫോൺ, ടിവി റിമോട്ട് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇത് അണുക്കൾ പടരാൻ കാരണമാകുന്നു.
ശീലങ്ങൾ
അടുക്കള വൃത്തിയോടെ സൂക്ഷിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവയിലൂടെ മഴക്കാലത്ത് ഉണ്ടാകുന്ന അടുക്കള പ്രശ്‍നങ്ങൾ ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കും.