Health
കരളിനെ കാക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ
ഏപ്രിൽ 19 നാണ് ലോക കരൾ ദിനം ആചരിക്കുന്നു. കരൾ രോഗങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
'ഭക്ഷണമാണ് ഔഷധം' എന്നതാണ് ഈ വർഷത്തെ ലോക കരൾ ദിനത്തിന്റെ പ്രമേയം.
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം കരളിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും കരൾ രോഗങ്ങളെ തടയാൻ സഹായിക്കുകയും ചെയ്യുന്നു.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണക്രമം കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.
കരളിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
കാപ്പി, ബ്ലൂബെറി, മുന്തിരി, ബീറ്റ്റൂട്ട് ജ്യൂസ്, ബ്രോക്കോളി, കാബേജ്, കോളിഫ്ലവർ, നട്സ്, കൊഴുപ്പുള്ള മത്സ്യം, ഒലിവ് ഓയിൽ, ഗ്രീൻ ടീ, ചീര എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.
ഇനി കരളിന്റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
മദ്യം, കൊഴുപ്പുള്ള ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, പഞ്ചസാര, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, അമിതമായ ഉപ്പ് എന്നിവ കരൾ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.