Health
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ലയിക്കുന്ന നാരുകൾ ദഹനം മെച്ചപ്പെടുത്താനും കൊളസ്ട്രോളിനെ അകറ്റാനും സഹായിക്കും. അതിനാല്‍ ഓട്സ്, ബാർലി, പയർ, ആപ്പിൾ, പിയര്‍, ബീൻസ് തുടങ്ങിയവ കഴിക്കാം.
പൂരിത കൊഴുപ്പുകൾക്ക് പകരം ആരോഗ്യകരമായ കൊഴുപ്പുകൾ തിരഞ്ഞെടുക്കുക. വെണ്ണ, ചുവന്നമാംസം തുടങ്ങിയ പൂരിത കൊഴുപ്പുകൾക്ക് പകരം ഒലീവ്ഓയിൽ, നട്സ്, വിത്തുകൾ, അവക്കാഡോ തുടങ്ങിയവ കഴിക്കാം.
വ്യായാമം എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) വർദ്ധിപ്പിക്കുകയും എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ശരീരഭാരത്തിന്റെ 5-10% മാത്രം കുറയ്ക്കുന്നത് പോലും കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കും.
സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഇവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ,വാള്‍നട്സ് എന്നിവയും കഴിക്കാം.
അമിതമായ മദ്യപാനം കൊളസ്ട്രോളും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കും. അതിനാല്‍ മദ്യപാനം പരിമിതപ്പെടുത്തുക.
പുകവലി ഉപേക്ഷിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത ഉടൻ കുറയ്ക്കുകയും ചെയ്യും.
പതിവായി ആരോഗ്യ പരിശോധനകൾ നടത്തുക, പ്രത്യേകിച്ച് കുടുംബത്തിൽ ആർക്കെങ്കിലും ഹൃദ്രോഗമോ പ്രമേഹമോ ഉണ്ടെങ്കിൽ.