Health
കരളിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
എണ്ണയും കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
ആദ്യമേ തന്നെ ഭക്ഷണം ആരോഗ്യകരമാക്കുകയാണ് പ്രധാന കാര്യം. പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളമായി കഴിക്കാം.
വിറ്റാമിന്‍ സിയും നാരുകളും അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ ഉൾപ്പെടുത്തുക. ഓട്സ്, ബ്രൊക്കോളി, ചീര, ബ്ലൂബെറി, ബദാം, പയറുവര്‍ഗങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വെള്ളം ധാരാളം കുടിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
അമിത മദ്യപാനവും പുകവലിയുമാണ് പലപ്പോഴും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. മദ്യപാനം ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും. അതിനാല്‍ മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.
അമിത വണ്ണം ആരോഗ്യത്തിന് ഒട്ടും നന്നല്ല. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക.
ദിവസവും ചിട്ടയായി വ്യായാമം ചെയ്യുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. യോഗ ചെയ്യുന്നതും നല്ലതാണ്.