Health
മഴക്കാലമാണ്, രോഗങ്ങൾ പിടിപെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
ഈ മഴക്കാലത്ത് മതിയായ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാത്തത് സാംക്രമിക രോഗങ്ങൾ പടരുന്നതിന് കാരണമാകുന്നത്. പലതരത്തിലുള്ള അസുഖങ്ങൾ പിടിപെടാം.
മലിനമായ കുടിവെളളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ടൈഫോയ്ഡ്, കോളറ, ഛർദി, അതിസാര രോഗങ്ങൾ തുടങ്ങിയവ മഴക്കാലത്ത് വ്യാപകമാകാറുണ്ട്.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ കഴിയുന്ന ഭക്ഷണം അമീബിയാസിനും വിരബാധയ്ക്കുമൊക്കെ കാരണമാകാം. കൈകാലുകളിൽ മുറിവുകളില്ലാത്തവർക്കും എലിപ്പനിബാധ ഉണ്ടാകാറുണ്ട്.
വെളളം തിളപ്പിക്കുന്നതാണ് ശുദ്ധീകരിക്കാനുളള ഏറ്റവും ലളിതവും പ്രായോഗികവുമായ മാർഗം. വെളളം തിളപ്പിച്ച് ഏതാനും സെക്കൻഡുകൾക്കുളളിൽത്തന്നെ രോഗാണുക്കൾ നശിക്കുന്നു.
മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസുകൾ നശിക്കണമെങ്കിൽ വെളളം അഞ്ചു മിനിറ്റെങ്കിലും നന്നായി വെട്ടിത്തിളയ്ക്കണം.
തണുത്തതും പഴകിയതുമായ ഭക്ഷണ സാധനങ്ങൾ ഒഴിവാക്കണം. നന്നായി പാകം ചെയ്ത ആഹാരം വൃത്തിയുളള പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കാനും ചൂടോടെ ഉപയോഗിക്കാനും ശ്രദ്ധിക്കണം.