Health
ഇവ കഴിച്ചോളൂ, ഫാറ്റി ലിവറിൽ നിന്ന് രക്ഷനേടാം
കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ. ആരോഗ്യകരമായ ഭക്ഷണക്രമം ഫാറ്റി ലിവർ സാധ്യത കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഒമേഗ 3, അമിനോ ആസിഡും അടങ്ങിയ വാൾനട്ട് പതിവായി കഴിക്കുന്നത് ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കും.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നാരങ്ങ കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നു.
ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ബ്രോക്കോളി കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
മഞ്ഞളിൽ കുർക്കുമിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും, ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും, കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിച്ചേക്കാം.
പാലക്ക് ചീരയിൽ ഉയർന്ന ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസിലെ ബീറ്റൈൻ കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കും,
ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ അവാക്കാഡോ കരൾ വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.