Health
മഴക്കാലത്ത് കുട്ടികളിൽ രോഗങ്ങൾ പിടിപെടാതിരിക്കാൻ ചെയ്യേണ്ടത്
ഈ മഴക്കാലത്ത് കുട്ടികളിൽ രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ധരിക്കുന്ന വസ്ത്രങ്ങൾ മുതൽ ഭക്ഷണങ്ങളിൽ വരെ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കുക.
മഴക്കാലത്ത് രോഗാണുക്കൾ പകരാതിരിക്കാൻ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. അതിനായി കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടത് പ്രധാനമാണ്.
സീസണൽ പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ ഡയറ്റിൽ ഉൾപ്പെടുത്തി അവരുടെ പ്രതിരോധശേഷി വർധിപ്പിക്കുക.
വിറ്റാമിൻ സി അടങ്ങിയ സ്ട്രോബെറി, ഓറഞ്ച് തുടങ്ങിയ ഭക്ഷണങ്ങൾ ജലദോഷം അകറ്റാൻ സഹായിക്കും. ഇടയ്ക്ക് സൂപ്പ് ഉണ്ടാക്കി നൽകുന്നത് പോഷകസമൃദ്ധവും ആരോഗ്യകരവുമാണ്.
മഴക്കാലത്ത് തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുട്ടികൾക്ക് നൽകാവൂ. കോളറ, ടൈഫോയ്ഡ് തുടങ്ങിയവ ജലത്തിലൂടെയാണ് പകരുന്നത്.
മഴക്കാലത്ത് കുട്ടികൾക്ക് എപ്പോഴും കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കുക. കൂടാതെ മഴക്കാലത്ത് കുട്ടികൾ സ്കൂളിൽ പോകുമ്പോൾ കുട, റെയിൻകോട്ട് എന്നിവ നൽകുക.
മഴക്കാലത്ത് പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കുക. കാരണം നിരവധി രോഗങ്ങൾക്കും ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.
മഴയെ തുടർന്ന് കെട്ടിനിൽക്കുന്ന വെള്ളത്തിൽ കളിക്കാൻ കുട്ടികളെ അനുവദിക്കരുത്. കാരണം കെട്ടി കിടക്കുന്ന വെള്ളത്തിലൂടെ നിരവധി രോഗങ്ങൾ ബാധിക്കാം.