Health

പുളി

പുളി ആള് പൊളിയാണ്, അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ 

Image credits: Getty

പുളി

പുളിയിൽ വിറ്റാമിൻ സി, ബി വിറ്റാമിനുകൾ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ പോലുള്ള സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

പുളിയുടെ ആരോ​ഗ്യ​ഗുണങ്ങൾ

പുളി കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
  

Image credits: Getty

ദഹന പ്രശ്നങ്ങൾ അകറ്റും

ഉയർന്ന അളവിലുള്ള ടാർടാറിക് ആസിഡ്, പൊട്ടാസ്യം,  നാരുകൾ എന്നിവ പുളിയിൽ അടങ്ങിയിട്ടുണ്ട്.  ഇത് മലബന്ധം, വയറു വീർക്കൽ, ദഹനക്കേട് എന്നിവ ഒഴിവാക്കാൻ സഹായിക്കും.
 

Image credits: Getty

വാർദ്ധക്യത്തെ മന്ദഗതിയിലാക്കും

പുളിയിലെ പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു. ഈ ആന്റിഓക്‌സിഡന്റ് വാർദ്ധക്യത്തെ മന്ദഗതിയിലാക്കാനും സഹായിക്കുന്നു.
 

Image credits: Getty

മോശം കൊളസ്ട്രോൾ കുറയ്ക്കും

പുളി ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുന്നതിന് സഹായിക്കുന്നു. പുളിയിലെ പൊട്ടാസ്യം സോഡിയത്തിന്റെ അളവ് സന്തുലിതമാക്കുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. 
 

Image credits: Getty

ബ്ലഡ് ഷു​ഗർ നിയന്ത്രിക്കും

ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പുളി സഹായിക്കും. 
 

Image credits: Getty

പ്രതിരോധശേഷി കൂട്ടും

പുളിയിലെ വിറ്റാമിൻ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും വെളുത്ത രക്താണുക്കളുടെ പ്രവർത്തനം വർദ്ധിപ്പിച്ച് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.

Image credits: interest

ചർമ്മത്തെ സംരക്ഷിക്കും

പുളിയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മസംരക്ഷണത്തിന് സഹായിക്കുന്നു. ഇതിലെ ആൽഫ ഹൈഡ്രോക്സി ആസിഡ് ഉള്ളടക്കം ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു. 

Image credits: pinterest

കണ്ണുകളെ സംരക്ഷിക്കും

വരണ്ട കണ്ണുകളും ചൊറിച്ചിലും ശമിപ്പിക്കാൻ പുളി സഹായിക്കും. ഇതിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്.

Image credits: Getty

ഉയർന്ന കൊളസ്‌ട്രോളിന്‍റെ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

വിറ്റാമിന്‍ ഡിയുടെ കുറവ്; ഏറ്റവും സാധാരണമായ ഈ ലക്ഷണങ്ങളെ തിരിച്ചറിയാം

ഇങ്ങനെ ചെയ്താൽ മതി, കുട്ടികൾ പച്ചക്കറി എളുപ്പം കഴിക്കും

ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത് ; ഫാറ്റി ലിവറിന്റെയാകാം