Health
ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കണ്ണുകൾക്ക് ചുറ്റുമായി മഞ്ഞ കലര്‍ന്ന നിറത്തിലുള്ള ചെറിയ തടിപ്പ് കാണുന്നത് കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം.
കണ്ണുകളുടെ കോർണിയയ്ക്ക് ചുറ്റും ഒരു ഇളം നിറത്തിലുള്ള വളയം കാണപ്പെടുന്നത് കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് മൂലമാകാം.
പേശികളില്‍ വേദന, കാലുകളില്‍ മരവിപ്പ്, വേദന എന്നിവയും ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാകാം.
ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസം, ചർമ്മത്തിൽ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള വളർച്ച തുടങ്ങിയവയും കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം.
കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
ചിലരില്‍ കൊളസ്ട്രോള്‍ കൂടുമ്പോള്‍ നടുവേദനയും വയറുവേദനയും ഉണ്ടാകാം.
അമിത ക്ഷീണം, തളര്‍ച്ച തുടങ്ങിയവയും ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ ഭാഗമായി കാണപ്പെടാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
വിറ്റാമിന്‍ ഡിയുടെ കുറവ്; ഏറ്റവും സാധാരണമായ ഈ ലക്ഷണങ്ങളെ തിരിച്ചറിയാം
ഇങ്ങനെ ചെയ്താൽ മതി, കുട്ടികൾ പച്ചക്കറി എളുപ്പം കഴിക്കും
ഈ ലക്ഷണങ്ങൾ അവഗണിക്കരുത് ; ഫാറ്റി ലിവറിന്റെയാകാം
മുടികൊഴിച്ചിൽ കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ