Health
ഹൃദ്രോഗം ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ
മോശം ഭക്ഷണക്രമം ഹൃദയത്തെ ഗണ്യമായി ബാധിക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി വിദഗ്ധർ പറയുന്നു.
ആഗോളതലത്തിൽ ഒരു പ്രധാനപ്പെട്ട മരണകാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
ഹൃദ്രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
എന്തെങ്കിലും ജോലി ചെയ്യുമ്പോൾ നെഞ്ചിൽ എന്തെങ്കിലും അസ്വാസ്ഥ്യമോ വേദനയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ആരോഗ്യ വിദഗ്ധനെക്കൊണ്ട് പരിശോധിക്കേണ്ടത് പ്രധാനമാണ്.
ശാരീരിക പ്രവർത്തനങ്ങളിലോ വിശ്രമത്തിലോ പോലും ശ്വാസതടസ്സം ഉണ്ടാവുകയാണെങ്കിൽ അത് ഹൃദയസംബന്ധമായ പ്രശ്നത്തിന്റെ ലക്ഷണമാകാം.
കഴുത്ത്, താടിയെല്ല്, തൊണ്ട, വയറിലോ പുറകിലോ വേദന എന്നിവയും ശ്രദ്ധിക്കേണ്ട മറ്റ് ലക്ഷണങ്ങളാണ്. ഈ ഭാഗങ്ങളിൽ വേദനയോ അസ്വാസ്ഥ്യമോ ഉണ്ടായാൽ സൂക്ഷിക്കുക.
കൈകളിൽ അസാധാരണമായ വേദനയോ അസ്വസ്ഥതയോ മരവിപ്പോ അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടർ കണ്ട് പരിശോധന നടത്തണം.
മഗ്നീഷ്യത്തിന്‍റെ കുറവ്; തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
ഓസ്റ്റിയോപൊറോസിസ്: അവഗണിക്കാന്‍ പാടില്ലാത്ത സൂചനകള്‍
ഉയർന്ന യൂറിക് ആസിഡിന്‍റെ ഈ സൂചനകൾ ശ്രദ്ധിക്കാതെ പോകരുതേ
പുളി ആള് പൊളിയാണ്, അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ