Health

ഓസ്റ്റിയോപൊറോസിസ്: അവഗണിക്കാന്‍ പാടില്ലാത്ത സൂചനകള്‍

ഓസ്റ്റിയോപൊറോസിസിന്‍റെ തിരിച്ചറിയേണ്ട ലക്ഷണങ്ങളെ പരിചയപ്പെടാം. 
 

Image credits: Getty

നടുവേദന, കഴുത്തു വേദന

അസ്ഥി വേദന, നടുവേദന, കഴുത്തു വേദന എന്നിവ ഓസ്റ്റിയോപൊറോസിസിന്‍റെ സാധാരണ ലക്ഷണങ്ങളാണ്. 

Image credits: Getty

മുട്ടുവേദന

മുട്ടുവേദന, നടക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ ഈ രോഗത്തിന്‍റെ സൂചനകളാണ്. 

Image credits: Getty

നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക

നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക, എല്ലുകളുടെ ആരോഗ്യം മോശമാവുക എന്നിവയും ഓസ്റ്റിയോപൊറോസിസുമായി ബന്ധപ്പെട്ടിരിക്കുന്നു. 

Image credits: Getty

പുറം വളഞ്ഞു പോവുക

ഉയരം കുറയുക അല്ലെങ്കിൽ പുറം വളഞ്ഞു പോവുക, എല്ലുകള്‍ തള്ളി നില്‍ക്കുക എന്നിവയും രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. 

Image credits: Getty

അമിത ക്ഷീണം

പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം തോന്നാം, ഓസ്റ്റിയോപൊറോസിസിന്‍റെ സൂചനയായും ക്ഷീണം, ശരീരവേദന തുടങ്ങിയവ അനുഭവപ്പെടാം. 
 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക. 
 

Image credits: Getty

ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍:

പാല്‍, തൈര്, ബട്ടര്‍, ചീസ്, ഇലക്കറികള്‍, മുട്ട,  മത്സ്യം, ബദാം, വാള്‍നട്സ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty

ഉയർന്ന യൂറിക് ആസിഡിന്‍റെ ഈ സൂചനകൾ ശ്രദ്ധിക്കാതെ പോകരുതേ

പുളി ആള് പൊളിയാണ്, അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ഉയർന്ന കൊളസ്‌ട്രോളിന്‍റെ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

വിറ്റാമിന്‍ ഡിയുടെ കുറവ്; ഏറ്റവും സാധാരണമായ ഈ ലക്ഷണങ്ങളെ തിരിച്ചറിയാം