Health
മുഖക്കുരുവിന് കാരണമാകുന്ന ആറ് ഭക്ഷണങ്ങൾ
മധുരപലഹാരങ്ങൾ, ബ്രെഡ്, പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ, കേക്കുകൾ, മിഠായികൾ, സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ ഭക്ഷണങ്ങൾ മുഖക്കുരുവിന് ഇടയാക്കുന്നു.
ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കുകയും ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.
പാൽ കുടിക്കുന്ന വ്യക്തികൾക്ക് മുഖക്കുരു വരാനുള്ള സാധ്യത 16 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. ബദാം അല്ലെങ്കിൽ ഓട്സ് പാൽ പോലുള്ളവ കുടിക്കാവുന്നതാണ്.
അധിക പഞ്ചസാരയും പഞ്ചസാര അടങ്ങിയ പാനീയങ്ങളും ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നതിലൂടെ മുഖക്കുരു കൂടുതൽ വഷളാക്കുകയും ചെയ്യും.
അമിതമായി കഴിച്ചാൽ മദ്യവും കഫീനും ഭാരം കൂട്ടുകയും ഹോർമോൺ മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് ചർമ്മത്തെ കൂടുതൽ പ്രതികൂലമായി ബാധിക്കും.
ഫാസ്റ്റ് ഫുഡ്, ചിപ്‌സ് തുടങ്ങിയവ ഭക്ഷണങ്ങളിൽ പോഷകങ്ങൾ കുറവായതിനാൽ മുഖക്കുരുവിന് കാരണമാകും
യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ കാണുന്ന ലക്ഷണങ്ങൾ
മഴക്കാലത്ത് കുട്ടികളിൽ രോഗങ്ങൾ പിടിപെടാതിരിക്കാൻ ചെയ്യേണ്ടത്
ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂടിയാലുള്ള ഏഴ് ആരോഗ്യപ്രശ്നങ്ങൾ
ക്യാൻസർ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ