Health
ദിവസവും മുട്ട കഴിച്ചാൽ പ്രശ്നമുണ്ടോ ?
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നൽകുന്ന ഭക്ഷണമാണ് മുട്ട.
ദിവസവും മുട്ട കഴിച്ചാൽ പ്രശ്നമുണ്ടോ? ഇതിനെ കുറിച്ച് പലർക്കും സംശയം ഉണ്ടാകും.
ശരീരത്തിൽ കൊളസ്ട്രോളിൻ്റെ അളവ് കൂടുതലുള്ളവർ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരം മാത്രമേ ഭക്ഷണത്തില്‍ മുട്ട ഉൾപ്പെടുത്താൻ പാടുള്ളൂ.
ചിലർ മുട്ട അമിതമായി കഴിക്കുന്നവരാണ്. ഈ ശീലം കാരണം ശരീരഭാരം കൂടിയേക്കാം. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരുവില്‍ കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.
ഫൈബർ, പ്രോട്ടീൻ എന്നീ പോഷകങ്ങൾ മുട്ടയില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. മുട്ട അമിതമായി കഴിച്ചാൽ ശരീരത്തിൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും.
ആരോഗ്യകരമായ സമീകൃതാഹാരത്തിന്‍റെ ഭാഗമായി ആഴ്ചയിൽ നാല് ദിവസം മുട്ട കഴിക്കുന്നത് മുതിർന്നവർക്ക് സുരക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങളോ ഉയർന്ന കൊളസ്ട്രോളോ ഉള്ളവർ മുട്ട അമിതമായി കഴിക്കരുതെന്നും വിദഗ്ധർ പറയുന്നു.