Health

അയേണിന്‍റെ കുറവുണ്ടോ? തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍

ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Image credits: Getty

അമിത ക്ഷീണം

അമിത ക്ഷീണവും തളര്‍ച്ചയുമാണ് ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ഒരു പ്രധാന ലക്ഷണം. 

Image credits: Getty

വിളറിയ ചര്‍മ്മം

വിളറിയ ചര്‍മ്മവും നഖങ്ങളും സൂചിപ്പിക്കുന്നതും ചിലപ്പോള്‍ ഇരുമ്പിന്‍റെ കുറവിനെയാകാം. 

Image credits: Getty

ശ്വസിക്കാനുള്ള ബുദ്ധിമുട്ട്

ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ചിലപ്പോള്‍ അയേണിന്‍റെ കുറവ് മൂലം ഉണ്ടാകാം. 

Image credits: Getty

തലവേദന

തലവേദന, തലക്കറക്കം തുടങ്ങിയവയും അയേണിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാകാം. 

Image credits: Getty

നഖങ്ങള്‍ പൊട്ടി പോവുക

നഖങ്ങള്‍ പൊട്ടി പോകുന്നതും ഇരുമ്പിന്‍റെ കുറവിനെ സൂചിപ്പിക്കുന്നതാകാം. 

Image credits: Getty

കൈ- കാല്‍ തണുത്തിരിക്കുക

കാലും കൈയുമൊക്കെ തണുത്തിരിക്കുന്നതും അയേണിന്‍റെ കുറവിന്‍റെ സൂചനയാകാം. 

Image credits: Getty

തലമുടി കൊഴിച്ചില്‍

തലമുടി കൊഴിച്ചില്‍, തലമുടി വരണ്ടതാകുക തുടങ്ങിയവയും ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന ലക്ഷണങ്ങളാണ്. 

Image credits: Getty

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

ഇലക്കറികൾ, ബീറ്റ്റൂട്ട്, മാതളം, ഈന്തപ്പഴം, ലിവര്‍, പയറുവര്‍ഗങ്ങള്‍, മത്തങ്ങാ വിത്തുകള്‍, ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയിലൊക്കെ അയേണ്‍ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. 
 

Image credits: Getty

ചർമ്മത്തെ സംരക്ഷിക്കാൻ‌ ശീലമാക്കാം അഞ്ച് ഡ്രെെ ഫ്രൂട്ട്സുകൾ

വൃക്കകളുടെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം

കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്ത 7 ഭക്ഷണങ്ങൾ